Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]
"""""""""നിങ്ങള് എങ്ങനാ പോണേ....??""""""""""
"""""""""ബൈക്കില്......!!""""""""""
"""""""""""വേണ്ട വേണ്ട, നിന്റെ കൂടെ ഒരുതവണ ബൈക്കില് കേറിയ പാട് എനിക്കിപ്പോഴും ഓർമയുണ്ട്. മോളൂടെ ഉള്ളതാ. നീ കാറെടുത്തോ, അല്ലേ ശ്രീധരന്റെ ഓട്ടോ വിളിച്ച് തരാം അതീ പോയാ മതി......!!""""""""""
""""""""""അച്ഛാ ഞാൻ പയ്യേ ഓടിക്കൂ....!!""""""""""""
""""""""""""അതെനിക്ക് അറിയാലോ..., അതുകൊണ്ടാ പറഞ്ഞേ നീ ഓട്ടോയിലോ കാറിലോ പോയാ മതീന്ന്......!!"""""""""
""""""""""അച്ഛാ കാറിൽ പോയാൽ അവിടെവിടെ കൊണ്ടൊതുക്കും....??"""""""""
""""""""""അഹ് അത് ശെരിയാ, അപ്പൊ പിന്നെ ഞാൻ ശ്രീധരനെ തന്നെ വിളിച്ച് പറഞ്ഞേക്കാം.......!!"""""""""""
തുടച്ച് മിനുക്കിയ കണ്ണാടിയും എടുത്ത് വച്ച് അച്ഛൻ എഴുന്നേറ്റ് പോയി.
ഏറെ നേരം കാത്തിരിക്കേണ്ടതായി വന്നില്ല. രണ്ട് ദിവസത്തേക്ക് മാറാനുള്ള തുണിയും മറ്റുമെടുത്ത് ഞങ്ങൾ അച്ഛൻ വിളിച്ച് തന്ന ഓട്ടോയിൽ കേറി.
"""""""""""അവരെ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്.......!!"""""""""""
വണ്ടി നീങ്ങി തുടങ്ങുമ്പോ അച്ഛൻ ഓർമിപ്പിച്ചിരുന്നു. തിരിഞ്ഞ് നോക്കി എല്ലാർക്കും ഉത്സാഹത്തോടെ കൈവീശി കാണിക്കുവായിരുന്നു അവളപ്പോ.
"""""""""""മതിയെടിയേ......"""""""""""'
വീട് കഴിഞ്ഞ് റോഡ് എത്തിയിട്ടും അവളുടെ കൈ ചലിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു.
"""""""""""പോയേട്ടാ....."""""""""""
പിന്നീട് സ്ഥിരം തോളിൽ ചാരൽ തന്നായിരുന്നു.
........... ❤️❤️ ...........
വിളിച്ചിട്ട് വന്നത് കൊണ്ട് തന്നെ ഞെട്ടലോ അത്ഭുതമോ ഒന്നും അവർക്കില്ലായിരുന്നു. പക്ഷെ അതിനുമാത്രം പരിഭവമായിരുന്നു രണ്ടിനും. എന്നാലും മക്കളോട് എത്രനേരം ഇങ്ങനെയിരിക്കും.....??
"""""""""""ഇരിക്ക് മക്കളേ ഞാൻ കഴിക്കാനെടുക്കാം.......!!"""""""""""
"""""""""""അയ്യോ ഇപ്പൊന്നും വേണ്ട മാമി, കഴിച്ചിട്ടാ ഇറങ്ങിയേ. പിന്നെ രണ്ട് ദിവസം ഇവിടെ തന്നെയില്ലേ ഞങ്ങള്....??""""""""""
"""""""""""നിങ്ങള് വരുന്നുണ്ടെന്ന് പറഞ്ഞപ്പോ തന്നെ രണ്ടാൾക്കും ഒരേപോലെ ഇഷ്ട്ടള്ള എലേപ്പം ഉണ്ടാക്കി വച്ചതാ. ഒന്നേലും കഴിച്ചില്ലേൽ എനിക്ക് വിഷമാവും. അല്ലേ തന്നെ
💬 Comments
View all comments