Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]
എടുത്തൊന്ന് കുടഞ്ഞ ശേഷം അവളെ ഞാൻ നന്നായി പുതപ്പിച്ചു.
"""""""""""വായോ......""""""""""
സ്ഥിരം പോലെ ആ പുതപ്പിനുള്ളിലേക്ക് അവളെന്നെയും ക്ഷെണിച്ചു. നേരമിരുട്ടുന്തോറും പ്രകൃതിക്കും മാറ്റം സംഭവിക്കാൻ തുടങ്ങി. ചൂട് മാറി നല്ല തണുപ്പ് മുറിക്കുള്ളിൽ അനുഭവപ്പെട്ടു. ആ തണുപ്പിൽ പരസ്പരം ചൂടേകി ഞങ്ങൾ മയക്കത്തെ പുൽകി.......!!
............. ❤️❤️ ............
"""""""""""ടാ ചെറുക്കാ എണീറ്റേ...., പോത്ത് പോലെ കിടക്കണ നോക്കിയേ......""""""""""
""""""""""കുറച്ച് നേരോടെ ഉറങ്ങട്ടെന്റെ ചീക്കുട്ടിയെ....."""""""""""
""""""""""ചീക്കുട്ടിയോ.....?? ഏത് നേരോം മോളേം ഓർത്തോണ്ട് ഇരുന്നോ, ഇവിടെ നടക്കണത് വല്ലോം അറിയണുണ്ടോ നീ....?? ടാ എണീക്കേടാ കിടന്നുറങ്ങണത് കണ്ടില്ലേ ടാ എണീച്ചേ........"""""""""""
"""""""""""അഹ് എണീച്ച് എന്തേ.....??""""""""""
"""""""""""പോയി കുളിച്ചിട്ട് വാ....."""""""""""
""""""""""""ഇതിനാ വിളിച്ചേ.....??""""""""""
""""""""""""എന്തിനാ വിളിച്ചേന്നൊക്കെ പറയണ്ടാള് പറയും. നീ ഇപ്പൊ ഞാൻ പറഞ്ഞത് കേള്......!!""""""""""
ഈ മാമിയെ കൊണ്ട്....... ഉറക്കം പോയ അരിശത്തോടെ ഞാനെഴുന്നേറ്റു. ദേഹത്തേക്ക് തണുത്ത വെള്ളം വീണപ്പോ തന്നെ ആ അരിശമൊക്കെ താനേ മാറിയിരുന്നു. വിസ്‌തരിച്ചൊരു കുളീം കഴിഞ്ഞ് ഇറങ്ങുമ്പോ തന്നെ മുന്നിൽ നിപ്പുണ്ടായിരുന്നു എന്റെ ദേവീ.......!!
""""""""""""""സുന്ദരിയായിട്ടുണ്ടല്ലോ പെണ്ണേ.....?? കണ്ണ് കിട്ടാണ്ടിരിക്കട്ടെ.....!!""""""""""
അവളുടെ തലയ്ക്കുഴിഞ്ഞ് ഞാൻ പറഞ്ഞു. അവളെന്നെ കെട്ടിപ്പുണരുമ്പോ ചിരിയോടെ ഞാനുമവളെ ചേർത്ത് പിടിച്ചു. പിന്നീടാണ് ഈറൻ മാറിയ ശരീരത്തിൽ നനവ് അനുഭവപ്പെട്ട് ഒരു സംശയത്തോടെ ഞാനവളെ അടർത്തി മാറ്റുന്നത്.
"""""""""""എന്താ എന്താ ചീക്കുട്ടിയേ....?? എന്തിനാ കണ്ണ് നിറക്കണേ....??""""""""""
അവളുടെ നിറഞ്ഞ് വന്ന മിഴികൾ ഒപ്പി ഞാൻ തിരക്കി. എന്നാൽ മറുപടി പറയാതെ അവൾ വീണ്ടും എന്നെ ഇറുകെ പിടിച്ചു.
"""""""""എന്തായെന്റെ വാവക്ക് പറ്റിയെ....??"""""""""
"""""""""ഏട്ടാ......"""""""""""
""""""""""ഓ......""""""""""
""""""""""ഏട്ടാ, ചീക്കുട്ടിക്ക് കുഞ്ഞുവാവ പെറക്കാൻ പോവാ. ചീക്കുട്ടി അമ്മയാവാൻ പോവാ, ദേവേട്ടാ, ദേവേട്ടൻ അച്ഛനാവാൻ പോവാ.......!!"""""""""""
ഹൃദയമിടിപ്പ് പോലും ഒരു നിമിഷം നിലച്ചെന്ന് തോന്നിപ്പോയി എനിക്ക്. ഞാനൊരച്ഛനാകാൻ പോവുന്നു. എന്റെ ചീക്കുട്ടി, എന്റെ പെണ്ണ് ഒരമ്മയാവാൻ പോവുന്നു. മഹാദേവാ ഇത് സത്യമാണോ അതോ, അതോയെന്നെ കളിപ്പിക്കാനുള്ള വെറും മായ മാത്രാണോ......??
""""""""""ഏട്ടനെന്താ ഒന്നും പറയാത്തേ.....?? സന്തോഷായില്ലേ ഏട്ടാ......??"""""""""""
"""""""""""വാവാച്ചി സത്യാണോ പൊന്നേ....??""""""""""
"""""""""""മ്മ്.......!!"""""""""""
കണ്ണുനീരിനിടയിലും ചിരിതൂകി മൂളി എന്നെ നോക്കുന്ന എന്റെ പെണ്ണ്.
""""""""""സന്തോഷായില്ലേന്ന് ചോദിച്ചില്ലേ....??
💬 Comments
View all comments