Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]
എന്റെ സന്തോഷം എങ്ങനാടി പെണ്ണേ ഞാൻ ബോധിപ്പിക്കുവാ.....??"""""""""
എന്റെ കണ്ണും ഇതിനോടകം നിറഞ്ഞ് കവിഞ്ഞിരുന്നു എന്നുള്ളത് വേറൊരു സത്യം.
"""""""""""എന്താ എന്റെ ചീക്കുട്ടിക്ക് ഞാനിപ്പോ തരാ.....??""""""""""
"""""""""ഏട്ടാ എനിക്ക് കിടക്കണം., അതുമീ നെഞ്ചിലെ ചൂട് കിട്ടി, കുറച്ച് നേരമേലും...!! ചീക്കുട്ടിക്കത് മതി."""""""""
""""""""""വാടാ......""""""""""
ചിരിയോടെ, കണ്ണുനീരോടെ അവളേം ചേർത്ത് പിടിച്ച് ഞാൻ നടന്നു. കിടക്കുമ്പോ എന്നെ വലിഞ്ഞ് മുറുക്കി എന്റെ നെഞ്ചിൽ മുഖം അമർത്തി ചേർത്ത് അവൾ വീണ്ടും വിതുമ്പാൻ തുടങ്ങി.
""""""""""ഏട്ടാ ഞാനമ്മയാവൻ പോവാ, പക്ഷെ... പക്ഷെ അത് കാണാതെ എന്റെ രണ്ടമ്മമാരും പോയില്ലേ......??""""""""
ഒരു കൊള്ളിയാൻ പോലെ ചീക്കുട്ടി പറഞ്ഞത് മനസ്സിൽ വന്ന് പതിച്ചിരുന്നു. അതിനെന്ത് ഉത്തരം കൊടുക്കൂന്ന് മാത്രം എനിക്കറിയില്ല. എത്രയൊക്കെ സന്തോഷിച്ചാലും അത് പൂർണമാവാതിരിക്കാൻ ഈയൊരു കാര്യം മതി.
"""""""""""പോട്ടെട, അവരൊക്കെ ഇപ്പൊ നമ്മളെക്കാളേറേ സന്തോഷിക്കുന്നുണ്ടാവും. പക്ഷെ അത് കാണാൻ നമ്മുക്ക് കഴിയുന്നില്ലെന്ന് മാത്രം. ഈ സമയത്ത് ഓരോന്ന് ഓർത്ത് നീ കരഞ്ഞാൽ അത് നമ്മുടെ അമ്മമാർക്കും സഹിക്കാൻ പറ്റില്ല. അതുകൊണ്ടെന്റെ പെണ്ണിനി കരയണ്ട.....""""""""""
മനസ്സിൽ വന്നതത് പോലെ അവളുടെ കണ്ണുനീരോപ്പി ഞാൻ പറഞ്ഞു.
"""""""""""എങ്ങനാ അറിഞ്ഞേ.....??""""""""""
അല്പം കഴിഞ്ഞ് മനസ്സൊന്ന് തണുത്തൂന്ന് തോന്നിയപ്പോ ഞാനവളോട് തിരക്കി.
""""""""""രാവിലെ കുളിച്ച് അടുക്കളേ കേറി., സുമാമ്മയെ സഹായിക്കുവായിരുന്നു. അപ്പൊ പെട്ടന്ന് തല കറങ്ങണ പോലെ തോന്നി പിന്നെ ശര്ധിയും. ആദ്യം സുമാമ്മയാ പറഞ്ഞേ, പിന്നീട് അങ്ങേ തലയിലെ വീട്ടിലുള്ള ചേച്ചിയെ വിളിച്ചു. ചേച്ചി വന്ന് പരിശോധിച്ചിട്ട് ഉറപ്പിച്ചു.....!!""""""""""
നിറഞ്ഞ മിഴികൾ അവഗണിച്ച് ഉത്സാഹവും സന്തോഷവും നിറച്ച് അവൾ പറഞ്ഞു. സങ്കടം മാറിയ അവളുടെ മുഖം മാത്രം മതിയെന്റെ മനസ്സ് നിറയാൻ. എന്റെ പ്രാണനെയും പൊതിഞ്ഞ് പിടിച്ച് ഞാൻ കിടന്നു. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്, അങ്ങനേ എന്റെ ചീക്കുട്ടിയേം ചേർത്ത് കിടക്കുമ്പഴാണ് ആ സന്തോഷം ഇരട്ടിപ്പിക്കാൻ എന്നോണം ഫോണിലേക്ക് ഒരു കാൾ വരണത്.
"""""""""""ആരാ ഏട്ടാ......??"""""""""""
""""""""""വീട്ടീന്ന് ഏട്ടനാ.......!!""""""""""
അവൾക്ക് മറുപടിയും കൊടുത്ത് ഞാൻ ഫോൺ എടുത്തു.
"""""""""""പറയടാ......"""""""""""
""""""""""""അഹ് ദേവാ ഒരു ഹാപ്പി ന്യൂസ് ഉണ്ട്........!!""""""""""
""""""""""ആണോ.....?? ഇവിടേം ഒരു ഹാപ്പി
💬 Comments
View all comments