0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Author : Kambikathakal Read All Parts 340

പെണ്ണിനല്ലാതെ വേറാർക്കാ...?? കഴിച്ചോ.... ഏട്ടനാ തരണേ കഴിക്കെടാ......!!""""""""""""

കണ്ണുനീരോടെയും അതിലുപരി സന്തോഷത്തോടെയും എന്റെ കൈയിലിരുന്ന അന്നം അവൾ വായ്ക്കുള്ളിലാക്കി. അപ്പോഴും ആ കണ്ണുകൾ ആരുടെയും അനുവാദം ചോദിക്കാതെ നിറഞ്ഞൊഴുകുവായിരുന്നു.

""""""""""""കഴിക്കുമ്പഴെങ്കിലും ഈ മിഴി നിറക്കാതെയിരുന്നൂടെ.....??"""""""""""

എന്റെ ചോദ്യം കേട്ട്, ചിരിയോടെ അവൾ കണ്ണുകളൊപ്പി. പക്ഷെ അപ്പോഴും അനുസരണ ഇല്ലാത്തത് പോലെ അത് വീണ്ടും നിറയാൻ തുടങ്ങി.

""""""""""ഏട്ടനും കഴിക്ക്......!!""""""""""

"""""""""""ഞാൻ കഴിക്കാം, ആദ്യം ചീക്കുട്ടീടെ ഈ കൊച്ചു വയറ് നിറഞ്ഞോട്ടെ.....!!""""""""""""

ചിരിയോടെ ഞാൻ പറയുമ്പോ കുറുമ്പോടെ അവൾ മുഖം വെട്ടിച്ചു, ഇനി കഴിക്കില്ലെന്ന മട്ടിൽ.

""""""""""""ശെരി ശെരി, ഞാനും കഴിക്കാം...!!""""""""

പിന്നീട് അവൾക്ക് കൊടുക്കുന്നതിനൊപ്പം ഞാനും കഴിക്കാൻ തുടങ്ങി.

"""""""""""മതിയേട്ടാ, വയറ് പൊട്ടാറായി."""""""""""

"""""""""""ദേ ഇതൂടെ ഉള്ളൂ. കഴിഞ്ഞു.""""""""""""

കുഞ്ഞ് കുട്ടികൾക്ക് എങ്ങനെ ആഹാരം കൊടുക്കും, അതേപ്പോലായിരുന്നു ഞാനവളെ ഊട്ടിയത്. കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങി വേസ്റ്റ് കളഞ്ഞ് കൈയും വായും കഴുകി പിന്നേം അകത്തേക്ക് കേറി.

""""""""""""എന്തായേട്ടാ ഈ കവറില്....??"""""""""""

"""""""""""ഇതിലോ....?? ഇതെന്റെ ചീക്കുട്ടിക്ക് ഇടാൻ കുറച്ച് തുണികളാ.....!!""""""""""

"""""""""""എന്തിനായിപ്പോ ഇതൊക്കെ....?? ഇപ്പൊ തന്നെ ആവശ്യത്തിനുണ്ടെനിക്ക്. വെറുതെ പൈസ കളയാൻ....!!"""""""""""

""""""""""ഓഹ്, ആവശ്യത്തിന് ഉള്ള കാര്യമൊന്നും നീ പറേണ്ട. ആകെയുള്ളത് കീറിപറിഞ്ഞ മൂന്ന് തുണികള്. ഇതല്ലേ....?? പിന്നെ പൈസ കളയുന്നത്, അതിപ്പോ കൂട്ടിവക്കാൻ ഉള്ളതല്ലല്ലോ....?? നിനക്ക് വേണ്ടി ചിലവാക്കുമ്പോ എനിക്ക് കിട്ടുന്നൊരു സന്തോഷമുണ്ട് അത് പറഞ്ഞാൽ എന്റെ ചീക്കുട്ടിക്ക് മനസ്സിലാവില്ല. ഞാനിനിം ചിലവാക്കും അതിലെനിക്കൊരു സങ്കടോം ഇല്ലാ......!!"""""""""""

"""""""""""അതല്ലേട്ടാ.....""""""""""

""""""""""ഏതല്ലാ....?? എടി പെണ്ണേ ഞാനെന്താ അന്യനാണോ നിനക്ക്.....?? ഞാൻ വാങ്ങിച്ച് തരുന്നതേ എന്റെ പെണ്ണിനാ. അതുകൊണ്ട് എന്റെ മോള് കൂടുതല് പറഞ്ഞ് സമയം കളയാതെ ഇതൊക്കെയൊന്ന് എടുത്ത് നോക്ക്. അളവൊന്നും കാണാണ്ട് അറിയില്ലേലും നിനക്ക് നന്നായിട്ട് ഇണങ്ങും.""""""""""

വീണ്ടും കണ്ണുകൾ നിറച്ചവൾ എന്റെ കൈകളിൽ മുഖമമർത്തുമ്പോ വാത്സല്യവും സ്നേഹവുമൊക്കെ ആയിരുന്നു അവളോട് അപ്പോ.

"""""""""""ചുമ്മാ ഇങ്ങനെ കരയാതടാ...!!"""""""""""

"""""""""""എന്നെ സ്നേഹം കൊണ്ടിങ്ങനെ പൊതിയുമ്പോ, സന്തോഷവും സങ്കടവും ഒക്കെ കൊണ്ട് കണ്ണുനിറഞ്ഞു പോണതാ.""""""""""""

"""""""""""ഞാൻ കൂടെയുള്ളപ്പോ സന്തോഷം കൊണ്ടാണേ പോലും എന്റെ ചീക്കുട്ടി കരയാൻ പാടില്ല, അതെനിക്ക് സഹിക്കില്ല."""""""""""

""""""""""""ദേവേട്ടാ,

💬 Comments

View all comments