Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]
നിൽക്കുമ്പോഴും അവന്റെ ചുണ്ടിലെ ചിരി അത് ഫോട്ടോയിൽ കാണാൻ പറ്റിയില്ലേലും എന്റെ മുഖത്തെനിക്ക് കാണായിരുന്നു. Demon boy......!!
""""""""""""ഇത് താൻ അല്ലേ......??""""""""""
"""""""""""maybe ആയിരിക്കും.....!!"""""""""""
ഒരു ചിരിയോടെ ഞാൻ മറുപടി കൊടുത്തു.
""""""""""""Oh god, തന്നെയൊന്ന് മനുഷ്യ കോലത്തിൽ കാണാൻ പറ്റിയല്ലോ....?? അന്ന് കണ്ടത് ഒരു ചെകുത്താനെ തന്നെയാ. എതിരെ നിന്ന തടിമാടന്റേന്ന് ഇടി വാങ്ങണത് കണ്ടപ്പോ ഞാൻ കരുതിയത് ഇയാള് തോറ്റോടൂന്നാ. But കാണാൻ വന്ന കൊറേപ്പേര് demon boy ന്ന് അലറുവാണ്, അന്നേരം തന്റെ ഒരു ചിരി. ഉഫ് ഇപ്പോഴും അതോർക്കുമ്പോ ഒരുതരം രോമാഞ്ചമാണ്."""""""""""
"""""""""""ഒക്കെ. ഈ വീഡിയോയും ഫോട്ടോസുമൊന്നും ലീക്ക് ആവാതെ നോക്കണം. എന്തന്നാൽ അഥവാ ഇതെങ്ങാനും വീട്ടുകാര് അറിഞ്ഞാൽ, അത് പിന്നേ വേറെ പ്രശ്നമാകും.....!!"""""""""""
""""""""""അപ്പൊ വീട്ടുകാർക്ക് ഒന്നും അറിയില്ലല്ലേ.....??"""""""""""
""""""""""Nop. NRI ല് വർക്ക് ചെയ്യുവാന്നാ പറഞ്ഞേക്കുന്നെ. പിന്നേ സ്ട്രീറ്റ് ബോക്സിങ് അല്ലേ....?? മീഡിയസ് ഒന്നും ഉണ്ടാവില്ല. ആരേലും ഇതെപ്പോലൊക്കെ ഫോണിൽ പകർത്തിയാലേ ഉള്ളൂ.....!!"""""""""""
"""""'"""അപ്പൊ അവരൊക്കെ ലീക്ക് ചെയ്താലോ.....??"""""""""""
"""""""""""ചെയ്യില്ല.....!!"""""""""'
"""""""""അതിനെന്താ ഇത്രയുറപ്പ്.....??""""""""""
""""""""""ഉയിരിന് പേടി ഉള്ളവൻ ചെയ്യില്ല....!!""""""""
""""""""""""ഓഹ് അങ്ങനെ.....!! എനിക്ക് പേടിയുണ്ടേ സത്യായിട്ടും ഞാൻ ചെയ്യത്തില്ല.""""""""""
"""""""""Thanks.....!!"""""""""
ട്രെയിനിന്റെ ശൂളം വിളി കേട്ടാണ് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് മാറുന്നത്. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ, മടിയിൽ വച്ചിരുന്ന ബാഗ് തോളിൽ കേറ്റി ഞാൻ എഴുന്നേറ്റു.
"""""""""""നിങ്ങളും തിരുവനന്തപുരത്തേക്ക് ആണോ......??"""""""""""
എന്റെ പിന്നാലെ എഴുന്നേറ്റ അവൾ സംശയത്തോടെയും ആച്ഛര്യത്തോടെയും തിരക്കി. അവളെയൊന്ന് നോക്കി ചിരിച്ച ശേഷം നിർത്തിട്ട ട്രെയിനിലേക്ക് ഞാൻ കേറി.
രണ്ട് സ്റ്റേഷൻ കഴിഞ്ഞാണ് പിന്നേ മൂപ്പരെ കാണുന്നത്.
💬 Comments
View all comments