Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]
cover കൂടെ ഇട്ടോ......!!"""""""""""
പോക്കെറ്റിൽ നിന്നും എന്റെ ഫോണെടുത്ത് ഞാൻ കൊടുത്തു. പത്ത് പതിനഞ്ച് മിനിറ്റിന്റെ താമസം. എല്ലാം വാങ്ങി ഭദ്രമായി ബാഗിൽ വച്ച് ഞാൻ നടന്നു. ഇനി എങ്ങുമില്ല എന്റെ ജീവന്റെ അടുത്തേക്ക്.......!!
""""""""""""ദേവേട്ടാ......""""""""""""
എന്റെ ജീവൻ. ഈ വിളി ഇത്രേം അടുത്ത് നിന്ന് കേട്ടിട്ട് എത്ര നാളായി.....?? ആത്രയിൽ വിളക്ക് വച്ച് പഴകി കീറിയ ചേട്ടന്റെ ഭാര്യയുടെ ദാവണി ചുറ്റി നാഗരാജാവിന്റെ കറുത്ത കരി നെറ്റിയിൽ ചാർത്തി പൂർണ പ്രഭയാൽ കത്തുന്ന വിളക്കിന്റെ വെളിച്ചത്തിൽ എന്റെ ദേവീ.......!!
"""""""""""ദേവേട്ടാ......"""""""""""
ഓടി വന്നവൾ ചുറ്റും നോക്കി എന്നെ കെട്ടിപ്പിടിക്കുമ്പോ ഞാനുമത് വരെയുള്ള എല്ലാം മറന്ന് അവളെയും ഇറുക്കെ പുണർന്നിരുന്നു. ഒരുപാട് നാളത്തെ സ്നേഹം, വാത്സല്യം, സന്തോഷം, സങ്കടം, പ്രേമം, കാമം എന്തൊക്കെ വികാരങ്ങളോ അതെല്ലാം ആ ഒരു കെട്ടിപ്പിടിക്കലിലൂടെ ഞങ്ങൾ പങ്ക് വച്ചു.
"""""""""""ശ്ശോ മറന്നു, ദേവികാമ്മ എനിക്കൊരു ജോലി തന്നായിരുന്നു, ആത്രയിൽ വിളക്ക് വച്ചിട്ട് ചെയ്യാൻ. ദേവേട്ടനെ കണ്ടപ്പോ ഞാനെല്ലാം മറന്നു.....!!""""''"""""
ചിരിയോടെ പറഞ്ഞവൾ തന്റെ കണ്ണുകൾ ഒപ്പി എന്നിൽ നിന്നുമകന്നു മാറി.
""""""""""""പോവുവാ.....??""""""""""
""""""""""ദേവികാമ്മക്ക് കുളിക്കാൻ വെള്ളം ചൂടാക്കണം. ഇനിയും താമസിച്ചാൽ എന്നെ വലിച്ച് കീറി ഉപ്പും തൊട്ട് വെളിയിലത്ത് വച്ച് ഉണക്കും......!!""""""""""
തമാശ രൂപേണ അവളത് പറഞ്ഞെങ്കിലും ഉള്ളിൽ പേടി തന്നായിരുന്നു ആ പാവത്തിന്.
""""""""""ദേവേട്ടനിനി ഇവിടെ തന്നില്ലേ, എപ്പോ വേണോ കാണാലോ.....??""""""""""
പിന്തിരിഞ്ഞ് നടക്കുമ്പോഴും ആത്മഗതം പോലെയവൾ പറഞ്ഞത് ഞാൻ കേട്ടിരുന്നു.
Dheerav galaxy
പേര് കൊത്തി വച്ച ആ ഇരുനില വീട്ടിലേക്ക് ഞാൻ കേറി. വല്യ ഹാളിലെ വിലപിടിപ്പുള്ള സോഫാ സെറ്റിയിൽ കാലിന്മേൽ കാല് കേറ്റി വച്ച് കിരീടവും ചെങ്കോലുമില്ലാത്ത രാജാവിന്റെ പ്രവ്ടിയിൽ ഇരിക്കുവാണ്, ദേവരാജവർമ്മ എന്റെ അച്ഛൻ......!!
"""""""""""മ്മ്, വന്നോ.....??"""'"''''''"""
""""""""""മ്മ്.....!!"""""""""""
"""""""""""ഇനി തിരിച്ച് പോക്കുണ്ടോ....??""""""""""
""""""""'""ഒന്നും തീരുമാനിച്ചിട്ടില്ല.....!!"""""""""""
""""""""''"മ്മ്, തീരുമാനിച്ചിട്ട് അറിയിക്കണം. അതല്ല, കഴിഞ്ഞ തവണത്തെ പോലെ ഒളിച്ചോടാൻ വല്ല പദ്ധതിയും ഉണ്ടേൽ അത് ഇപ്പഴേ മറന്നേക്ക്. പോ, യാത്ര ക്ഷീണം കാണും. റെസ്റ്റൊക്കെ എടുത്ത് ഫ്രഷ് ആയിട്ട് വാ......""""""""""""
അച്ഛൻ.......!!
സ്റ്റെപ്പ് കയറി മുകളിലത്തെ മൂന്നാമത്തെ
💬 Comments
View all comments