Chapter Title : ഡേവിഡിന്റെ മരണം [യാസർ]
തന്നെ അൽബുദമാണെന്ന് "
അത് കേട്ട മാത്രയിൽ ഡേവിഡിന്റെ ശരീരം വെട്ടി വിറച്ചു ഒരു പിടച്ചിലോടെ അയാളുടെ ശരീരം നിശ്ചലമായി.
"സിസ്റ്റർ" ഡോക്ടർ നരേൻ അലറി വിളിച്ചു. തൊട്ടപ്പുറത്തുണ്ടായിരുന്ന സിസ്റ്റർ പാഞ്ഞെത്തി.
ഡേവിഡിനെ പെട്ടന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പക്ഷേ അപ്പോഴേക്കും അദ്ദേഹം മരണപ്പെട്ട് കഴിഞ്ഞിരുന്നു.
എന്ത് കൊണ്ടാണ് ഡേവിഡ് ഇത്രയും പെട്ടന്ന് മരണപ്പെടാനുള്ള കാരണം എന്നത് ഡോക്ടറെ മാനസികമായി അലട്ടിക്കൊണ്ടിരുന്നു. കൂടുതൽ എന്തെങ്കിലും അറിയുണമെങ്കിൽ ത്രേസ്യാമ്മയോട് ചോദിക്കേണ്ടി വരുമെന്ന് ഡോക്ടർ തീർച്ചയാക്കി.
ഡേവിഡിന്റെ ശവമടക്കി ഒരു മാസം കഴിഞ്ഞതിനു ശേഷം ഡോക്ടർ നരേൻ അയാളുടെ വീട്ടിലെത്തി. ത്രേസ്യാമ്മയെ കാണുകയായിരുന്നു ഉദ്ദേശം. അയാൾ കോളിങ്ങ് ബെല്ലിൽ വിരലമർത്തിയപ്പോൾ വാതിൽ തുറന്നത് സ്റ്റെല്ലയായിരുന്നു.
"ഞാൻ ഡോക്ടർ നരേൻ അപ്പച്ചനെ അവസാനം മായി കൊണ്ട് വന്നത് എന്റെ അടുത്തേക്കായിരുന്നു." അയാൾ സ്വയം പരിചയപ്പെടുത്തി.
"മനസ്സിലായി ഡോക്ടർ ഡോക്ടർ എന്താ ഇവിടെ" മുഖം ചുളിച്ചു കൊണ്ട് സ്റ്റെല്ല ചോദിച്ചു.
"എനിക്ക് അമ്മച്ചിയെ ഒന്ന് കാണണമായിരുന്നു." അയാൾ തന്റെ ആഗമനോദ്യേശം വെളിപ്പെടുത്തി.
"അപ്പച്ചൻ മരണപ്പെടുന്നതിന് മുമ്പ് ഡോക്ടറോട് എന്തെങ്കിലും അമ്മച്ചിയോട് പറയാനായി ഏൽപ്പിച്ചിരുന്നോ"
"ഉവ്വ് കുറച്ചു ദിവസം കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയെന്നു പറഞ്ഞിരുന്നു. അതാ ഇത്രയും താമസിച്ചത് " അങ്ങനെ പറയാനായിരുന്നു അയാൾക്കപ്പോൾ തോന്നിയത്.
"ഇരിക്കൂ ഞാൻ അമ്മച്ചിയെ വിളിക്കാം." സ്റ്റെല്ല ത്രേസ്യാമ്മയെ വിളിക്കാനായി അകത്തേക്ക് പോയി.
അൽപസമയം കഴിഞ്ഞപ്പോൾ ത്രേസ്യാമ്മ ഇറങ്ങി വന്നു. വെള്ള ചട്ടയും മുണ്ടുമായിരുന്നു അവരുടെ വേഷം. "നമസ്കാരം ഡോക്ടർ" അവർ ഡോക്ടറെ അഭിവദനം ചെയ്തു.
"നമസ്കാരം അമ്മച്ചീ ഇരിക്കൂ." നരേൻ എഴുന്നേറ്റു നിന്ന് അവരെ ബഹുമാനിച്ചു കൊണ്ട്
💬 Comments
View all comments