Chapter Title : ഡേവിഡിന്റെ മരണം [യാസർ]
പറഞ്ഞു.
"എന്നതാ സാറെ ഇച്ചായൻ അവസാനമായിട്ട് എന്നോട് പറയാനേൽപ്പിച്ചത്"
"അത്.... അമ്മച്ചീ... ഇവിടുത്തെ അനാഥാലയത്തിലെ പിള്ളേർക്ക് വർഷത്തിൽ ഒരിക്കലെങ്കിലും അന്നദാനം നടത്താൻ പറഞ്ഞു." ഡോക്ടർ ഒരു കള്ളം പെട്ടന്ന് തട്ടിക്കൂട്ടിയെടുത്തു.
"അതിച്ചായൻ ഇടക്കിടെ പറയാറുള്ളതാ''
"അമ്മച്ചി ഇതിനുമുമ്പ് അപ്പച്ചനെ ഹൃദൃരോഗത്തിന് ചികിൽസിച്ചിരുന്നോ"
"സാറെങ്ങനെ അറിഞ്ഞു ഇത്.... നല്ല ആളാ ഞാൻ സ്കാനിങ്ങ് റിപ്പോർട്ടിൽ നിന്ന് അറിഞ്ഞതാവും അല്ലേ"
"അതേ" അയാൾ ഒരു കള്ളം പറഞ്ഞു
ഇച്ചായന് ഇതിനു മുമ്പ് നെഞ്ച് വേദന വന്നത് ഇരുപത്തൊമ്പത് വർഷങ്ങൾക്ക് മുമ്പായിരുന്നു. അന്ന് ട്രീറ്റ് വെൽ ഹോസ്പിറ്റലിൽ കാണിക്കുകയും ഹൃദയവാൽവിന് ദ്വാരം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അന്നവർ ഓപറേഷന് പറഞ്ഞ തുക ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല."
"എന്നിട്ടന്ന് നിങ്ങൾ ഓപറേഷൻ ചെയ്തില്ലേ"
"ചെയ്തു. കുടകിലുള്ള ഒരു ഹോസ്പിറ്റലിൽ കുറഞ്ഞ പണത്തിന് ഓപറേഷൻ ചെയ്ത് തരം മെന്ന് ട്രീറ്റ് വെൽ ഹോസ്പിറ്റലിലെ കമ്പോണ്ടർ ആയിരുന്നു പറഞ്ഞത്. അങ്ങനെ ഞങ്ങൾ കുടകിലുള്ള മാതാ ഹോസ്പിറ്റലിൽ എത്തി. അവിടെ നിന്നായിരുന്നു ഓപ്പറേഷൻ. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ അന്ന് ചിലവായി."
"അന്ന് ഓപ്പറേഷൻ ചെയ്ത ഡോക്ടറുടെ പേര് ഓർമ്മയുണ്ടോ അമ്മച്ചിക്ക് "
"ലോറൻസ് എന്നോ മറ്റോ ആണെന്ന് തോന്നുന്നു."
അപ്പോഴേക്കും സ്റ്റെല്ല ഒരു ട്രേയിൽ രണ്ട് ഗ്ലാസ് ചായയുമായി വന്നു. അതും കുടിച്ച് അമ്മച്ചിയുമായി അൽപ നേരം കൂടി സൗഹൃദ സംഭാഷണം നടത്തിയ ശേഷം അയാൾ യാത്ര പറഞ്ഞിറങ്ങി.
[ഇതൊരു തുടർകഥയാക്കാൻ ഉദ്ദേശമില്ലാത്തത് കൊണ്ട് ബാക്കി ഭാഗം ചുരുക്കി എഴുതുന്നു.] ഡോക്ടർ നരേന്റെ മനസ്സിൽ ഒരു ലക്ഷ്യം വളർന്നിരുന്നു. ഡോക്ടർ ലോറൻസിനെ കണ്ടെത്തുക.
ഡോക്ടർ നരേൻ
💬 Comments
View all comments