0%

Chapter Title : ഡേവിഡിന്റെ മരണം [യാസർ]

Author : Kambikathakal Read All Parts 464

പിറ്റേന്ന് തന്നെ ലീവെടുത്ത് കുടകിലേക്ക് പോയി. മാതാ ഹോസ്പിറ്റലായിരുന്നു അയാളുടെ ലക്ഷ്യം. നിലവിൽ മാതാ എന്ന പേരിൽ ഒരു ഹോസ്പിറ്റൽ അവിടെ ഇല്ല എന്നയാൾക്ക് മനസ്സിലായി.

അയാളുടെ തുടർന്നുള്ള അന്വേഷണത്തിൽ മാതാ എന്നൊരു ഹോസ്പിറ്റൽ പതിനഞ്ചോളം വർഷങ്ങൾക്ക് മുമ്പവിടെ ഉണ്ടായിരുന്നെന്നും ഡോക്ടർ ലോറൻസ് അതിന്റെ ഉടമസ്ഥനായിരുന്നുവെന്നും മനസ്സിലാക്കി. മകളുടെ വിവാഹ സമയത്ത് അയാൾ വ്യജ ഡോക്ടറാണെന്ന് പറഞ്ഞ് ഒരാൾ വരികയും തുടർന്ന് വിവാഹം മുടങ്ങുകയും ലോറൻസും കുടുംബവും ആത്മഹത്യ ചെയ്യുകയും ചെയ്തു.

ആ കഥയറിഞ്ഞ ഡോക്ടർ നരേന്റെ കണ്ണുകളും സജലങ്ങളായി.

ഡേവിഡിന്റെ പെട്ടന്നുള്ള മരണത്തിന്റെ കാരണവും ഡോക്ടർ നരേന് മനസ്സിലായി.

ഓപ്പറേഷൻ കഴിഞ്ഞ് താൻ പൂർണ്ണ ആരോഗ്യവാനാണെന്ന വിശ്വാസമായിരുന്നു രോഗിയായിരുന്ന ആ മനുഷ്യനെ രോഗം അലട്ടാതിരിക്കാനുള്ള കാരണമെന്ന് ഡോക്ടർ നരേന് മനസ്സിലായി. ആ വിശ്വാസത്തിന് താനേൽപ്പിച്ച മുറിവാണ് ഡേവിഡിന്റെ മരണത്തിന് കാരണമെന്നും ഡോക്ടർ നരേൻ മനസ്സിലാക്കി.

ശുഭം....

💬 Comments

View all comments