0%

Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 336

കുഞ്ഞിനും വിശപ്പൊക്കെ കാണില്ലേ.... ഞാൻ കഴിച്ച് കഴിഞ്ഞ പാത്രവും കൊണ്ടമ്മ പോയി, കൈയൊക്കെ കഴുകി ഞാൻ മുറിയിലേക്കും. ചാരിയ വാതിൽ തുറന്ന് അകത്തേക്ക് കേറി. കുഞ്ഞിനെ മടിയിൽ കിടത്തി അവൾ പാല് കൊടുക്കുന്നുണ്ട്. അവൾക്കടുത്തായി തന്നെ ഞാനും ചെന്നിരുന്നു.

"അനു കൊറേ നാളായി ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു.....,,"

"mm....??"

"ഞാൻ വേറൊരു ജോലി നോക്കിയാലോ എന്നാലോചിക്കുവാ....!!"

"ഇപ്പൊ പോണ ഈ ജോലിക്കെന്താരു കുറവ്....??"

"എനിക്ക് വയ്യെടി ക്ലീൻ ചെയ്ത് ചെയ്ത് മടുത്ത്.....!!"

"മക്കക്ക് പിന്നെ ക്ലിനിങ് അല്ലായിരുന്നോ ഇഷ്ട്ടം....?? ഇപ്പൊയെന്ത് പറ്റി....??"

"ഇഷ്ട്ടൊക്കെ ആയിരുന്നു., പക്ഷെ ഇതിന് ഇത്രയും പാടുണ്ടാവൂന്ന് ഞാനിറിഞ്ഞോ..??"

"mm. നീ വേറെ എവിടേലും നോക്കുന്നുണ്ടോ....??"

"അഹ് ഒന്നുരണ്ടിടത്ത് അന്വേഷിച്ചു. വല്ലതും കിട്ടോന്ന് നോക്കട്ടെ....!!"

"അപ്പൊ അളിയനും കാണില്ലേ....??"

"പിന്നവൻ ഇല്ലാതെ ഞാനുണ്ടോടി....??"

"മതിയോ എന്റെ ചക്കരക്ക്....?? വയറ് നിറഞ്ഞോടി കള്ളി....??"

കുഞ്ഞിനെ തോളിലിട്ട് മുതുകിൽ കുറച്ച് നേരം തട്ടി കൊടുത്തു.......

"mm ഇനി കുറച്ച് നേരം ഇവിടിരിക്ക്.... എന്റെ മോള്...."

ഏമ്പക്കം പോയ ശേഷം കുഞ്ഞിനെ കട്ടിലിലേക്കിരുത്തി. കുഞ്ഞ് താഴെ വീണ് പോകും എന്ന പേടി ഞങ്ങൾക്കില്ല., കാരണം നാല് സൈഡും തലയണ കൊണ്ടൊരു മതില് തന്നെ അനു കെട്ടീട്ടുണ്ട്.....!!

"നീയാണോ കുഞ്ഞിനെ നേരത്തെ വന്നെടുത്തെ....??"

"പിന്നെ., ഞാനിവിടെ വന്നപ്പോ മോൻ സുഖറക്കം കുഞ്ഞ് കട്ടിലിലിറങ്ങി ഉണർന്ന് കിടക്കുന്നു. പിന്നവളെയും എടുത്ത് പുറത്തൊക്കെ പോയി കളിപ്പിച്ചു. ഇതിനിടയില് ഒന്ന് രണ്ട് തവണ നിന്നെ വന്ന് വിളിച്ചു., എവിടെ....?? ചത്ത് കിടന്നല്ലേ ഉറക്കം....!! നീ എണിക്കും മുന്നേയാ ഞാനും അമ്മയുമൊക്കെ എണിക്കുന്നെ

💬 Comments

View all comments