Chapter Title : ദേവൂട്ടി എന്റെ അനിയത്തി 1 [Garuda]
വഴിയിൽ ആകെ ചെളി വെള്ളം ഒഴുകുന്നു. ഇതെന്താണ് പതിവില്ലാത്തൊരു മഴ. സാധാ ചെരുപ്പിട്ടതിനാൽ നടക്കുമ്പോൾ പുറകിൽ നിന്നും ചെളി തെറിക്കാൻ തുടങ്ങി. അത് മനസിലാക്കാതെ ഞാൻ നടന്നു.
സന്തോഷേട്ടന്റെ വീട്ടിൽ എത്തിയതും തന്റെ പഴയ ജീപ്പിൽ തൂമ്പയും മറ്റും എടുത്തു വെക്കുന്ന സ്നേഹ ചേച്ചിയെയും സന്തോഷേട്ടനെയും കണ്ടു. മോൾ ഉമ്മറത്ത് ഒരു സൈകിളിൽ ഇരിക്കുന്നത് കണ്ടു.
""ആ നീ വന്നോ. നീ ഉറങ്ങുകയായിരുന്നെന്നു അമ്മ പറഞ്ഞു അതാ ഞാൻ പോന്നത് "" എന്നെ കണ്ടതും ചെറിയൊരു സന്തോഷത്തോടെ പുള്ളി പറഞ്ഞു. അപ്പുറത്ത് മുഖത്തു വേവലാതോയോടെ സ്നേഹയും.
""എന്തുപറ്റി പെട്ടെന്ന് "" കാര്യമറിയാൻ ഞാൻ ചോദിച്ചു.
""എടാ എന്റെ പറമ്പിൽ ആകെ വെള്ളം കയറിനിൽക്കുന്നുണ്ടാവും. കൃഷിയൊക്കെ ഒരു പരുവമാവും. ഈ സമയത്തു ആരെയും വിളിച്ചിട്ടു കിട്ടുന്നില്ല. നിനക്ക് സമയമുണ്ടെങ്കിൽ ഒന്ന് കൂടെ വാ "" തന്റെ കൃഷി നശിപ്പിക്കുമെന്ന ഭയത്തിൽ പുള്ളി എന്നോട് അപേക്ഷിച്ചു.
""എന്നാ വേഗം കയറു. പെട്ടെന്ന് പോകാം "" ഞാൻ പറഞ്ഞത് കേട്ടു പുള്ളിക്കാരൻ വേഗം ജീപ്പിൽ കയറി. കുട മടക്കി ഞാനും കൂടെ കയറി. എന്റെ വാക്കുകൾ സ്നേഹ ചേച്ചിക്കും അൽപ്പം സമാധാനം കിട്ടി.
പുള്ളി വളരെ വേഗത്തിൽ ജീപ്പ് പായിപ്പിച്ചു. റോഡിൽ നിറഞ്ഞിരുന്ന വെള്ളം ജീപ്പിന്റെ വേഗതയിൽ ചിന്നി ചിതറി. എല്ലായിടത്തും വെള്ളം കയറുന്നു. ചെറിയ തോട് പോലെ റോഡിലൂടെ വെള്ളം ഒഴുകുന്നു. അധികം ആളുകളെയൊന്നും കാണുന്നില്ല. കവലയിലെ ചായക്കടയിൽ ധാരാളം ആളുകളെ കണ്ടു. സമയം മുന്നോട്ടു നീങ്ങി ഒരു വിധത്തിൽ ഞങ്ങൾ ഒരു കുന്നിന് മുകളിൽ പുള്ളിയുടെ തോട്ടത്തിൽ എത്തി.
💬 Comments
View all comments