0%

Chapter Title : ദേവൂട്ടി എന്റെ അനിയത്തി 1 [Garuda]

Author : Garuda Read All Parts 10.4K

വാഹനം നിർത്തിയതും പുള്ളി തൂമ്പയും മറ്റു സാധങ്ങളും എന്നോട് എടുക്കാൻ പറഞ്ഞു. അവിടെ കണ്ട ചെറിയൊരു കുടിലിൽ നിന്നും കുറച്ചു കയറുകളും കമ്പുകളും എടുത്ത് മുന്നിൽ വെപ്രാളത്തോടെ നടന്ന പുള്ളിയുടെ കൂടെ ഞാനും പോയി.

കൃഷിയിടങ്ങളിൽ വെള്ളം കുത്തനെ ഒഴുകുന്നു. ശക്തിയായ ഒഴുക്കിൽ കൃഷി ഫലങ്ങൾ ചാഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. കണ്ണ് കാണാത്ത മഴ കണക്കാക്കാതെ ഞാനും പുള്ളിയും കൂടി അവിടെ പരമാവധി ശരിയാക്കി. അതൊരു സുഖമുള്ള പണിയാണെന്നു എനിക്ക് തോന്നി. ഒന്നും നോക്കിയില്ല പുള്ളിക്കാരന്റെ കൂടെ ഇരുട്ടാകുവോളം പണിയെടുത്തു. ഒരു വിധം ശരിയായപ്പോൾ സമയം 7 മണിയായി. ഒഴുക്ക് വെള്ളത്തിൽ കയ്യും കാലും കഴുകി ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. പോരുന്ന വഴിക്കു സമാധാനത്തോടെ പുള്ളി സംസാരിച്ചു. എന്നോട് അല്പം സ്നേഹം കൂടിയത് പോലെ എനിക്ക് തോന്നി.

പുള്ളിയുടെ വീട്ടിലെത്തിയ ഞാൻ ഇറങ്ങി പൈപ്പിൽ നിന്നും കയ്യും കാലും കഴുകി വൃത്തിയാക്കി. ഞങ്ങളെ കണ്ടു പുറത്തിറങ്ങി വന്ന സ്നേഹ ചേച്ചി മോളെ നിലത്തിരുത്തി..

""എന്തായി ഏട്ടാ "" അല്പം വേവലാതിയോടെ പുള്ളിയോട് ചോദിച്ചു.

""കുഴപ്പമില്ലെന്ന് തോന്നുന്നു.. ഇവൻ കൂടെയുള്ളത് കൊണ്ടു പെട്ടെന്ന് തീർക്കാൻ പറ്റി "" പുള്ളി എന്നെ നോക്കി പറഞ്ഞതും ചേച്ചി ഒരു പുഞ്ചിരിയോടെ എന്നെ നോക്കി.

""ഞാൻ പോയിവരാം "" പുള്ളിയോടായി ഞാൻ പറഞ്ഞു.

""നില്ക്കു ചായ എടുക്കാം "" എന്തോ പറയാൻ വന്ന സന്തോഷേട്ടനെ കടത്തി വെട്ടി സ്നേഹ ചേച്ചി എന്നോട് പറഞ്ഞു.

"" വേണ്ട.. ഒന്ന് പോയി കുളിക്കണം "" അവർ വേറെ എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ ഞാൻ വീട്ടിലേക്കു നടന്നു..

💬 Comments

View all comments