Chapter Title : ദേവൂട്ടി എന്റെ അനിയത്തി 2 [Garuda]
കിടന്നു..
പുലർച്ചെ അച്ഛന്റെ അമ്മയോടുള്ള ഉപദേശങ്ങൾ കേട്ടാണ് ഉണർന്നത്.. എനിക്ക് psc ക്ക് എന്തായാലും കിട്ടുമെന്ന എന്റെ വാക്കുകൾ അച്ഛന് ഒരുപാട് ഉന്മേഷം നൽകിയിരിക്കുന്നു. അത് അമ്മയോടുള്ള ആ വാക്കുകളിൽ കാണാം..
മെല്ലെ എണീറ്റ് അറ്റത്തെത്തിയ മൂത്രം കൊണ്ടുപോയി കൃത്യ സ്ഥാനത് പതിപ്പിച്ചു.. ഹാ.. മനസിനും ശരീരത്തിനും ഒരാശ്വാസം. പെട്ടെന്ന്!! കിലുങ്ങുന്ന മണി പാദസരങ്ങളുമായി ദേവൂട്ടി എന്റെ അടുത്തേക്ക് ഓടി വന്നു..
""ഏട്ടൻ എണീറ്റോ.. ഞാൻ എത്ര നേരായി കാത്തിരിക്കണ് "" കോളേജിലേക്ക് പോകാനായി പച്ച കളർ ടോപ്പും ഇട്ടു അവൾ എന്റെ മുമ്പിൽ വന്നു നിന്നു..
""മുഖമൊക്കെ കണ്ടില്ലേ ആകെ കരിവാളിച്ചു.. ഏട്ടൻ ശരിക്കും ഉറങ്ങിയില്ലേ "" എന്റെ മുഖത്തു നോക്കി അവളതു ചോദിച്ചു.
""പിന്നെ ഉറങ്ങാതെ.. നല്ലോണം ഉറങ്ങി.. യാത്ര ചെയ്തതിന്റെ ക്ഷീണമാവും ""
""ഏട്ടൻ ഇന്നെന്നെ കൊണ്ടാക്കാൻ ഉണ്ടാവില്ലല്ലേ..""
""നീ ഇന്ന് ബസിനു പോയാൽ മതി.. അവന്റെ ക്ഷീണമൊന്നു മാറിക്കോട്ടെ "" ദേവൂട്ടിയുടെ ചോദ്യം കേട്ട അമ്മ അവളോടായി മറുപടി പറഞ്ഞു..
അതുകേട്ട ദേവൂട്ടി എന്നോട് ചിരിച്ചു അവളുടെ റൂമിലേക്ക് പോയി.. ഞാൻ വീണ്ടും കിടന്നു.. ഉറക്കം വരുന്നില്ല.. ഫോണെടുത്തു നോക്കി.. അയ്യോ!! ചേച്ചിയുടെ മെസ്സേജ്.. 5 മിനിറ്റ് ആയി മെസ്സേജ് വന്നിട്ട്. വേഗം ഓപ്പൺ ആക്കി നോക്കി..
എന്തായി?. എണീറ്റോ?. നേരതെ എണീക്കു!!-എന്നിങ്ങനെയുള്ള കുറച്ചു മെസ്സേജുകൾ. അപ്പോഴാണ് എനിക്ക് ഇന്നലെ ഞാനും ചേച്ചിയും സംസാരിച്ച കാര്യങ്ങൾ ഓർമ്മ വന്നത്. മുഖത്തു ഒരു പുഞ്ചിരി സെറ്റ് ആക്കി ചേച്ചിക്കൊരു സെൽഫി അയച്ചു കൊടുത്തു. എന്നിട്ടൊരു മെസ്സേജും..
""കണ്ടോ എണീറ്റു. ഇനി കുളിക്കണം.. പിന്നെ
💬 Comments
View all comments