Chapter Title : ദേവൂട്ടി എന്റെ അനിയത്തി 3 [Garuda]
മുട്ടിയപ്പോൾ എഴുന്നേറ്റു ഇരുന്നു.. ഈശ്വരാ.. ഇനി ചേച്ചി അമ്മയോട് എങ്ങാനും പറഞ്ഞിട്ടുണ്ടാവുമോ.. എന്നാലും ചേച്ചിയുടെ ഭാഗത്തു നിന്നും ഇങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും എനിക്ക് ആക്രാന്തം അൽപ്പം കൂടി പോയി. ചേച്ചി ആരോടും പറയല്ലേ ദൈവമേ.. അപ്പോഴേക്കും അമ്മ വീണ്ടും വാതിലിൽ മുട്ടി.. ഞാൻ വേഗം ചെന്നു തുറന്നു..
"" എന്താടാ എന്താ പറ്റിയെ.. ആകെ വിയർത്തിട്ടുണ്ടല്ലോ.. "" എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അമ്മാ ചോദിച്ചു..
""അറിയില്ലമ്മേ പനിയുണ്ടെന്നു തോന്നുന്നു ""
""ഇന്നലെ മഴകൊണ്ടതല്ലേ അതിന്റെയാവും "" അമ്മ വേഗം അടുക്കളയിലേക്ക് പോയി അൽപ്പം ചുക്ക് കാപ്പി ഉണ്ടാക്കി കൊണ്ടുവന്ന് തന്നു. ഭാഗ്യം ചേച്ചി അമ്മയോടൊന്നും പറഞ്ഞിട്ടില്ല.. സത്യത്തിൽ എനിക്ക് നല്ല പനിയുണ്ടായിരുന്നു.. പേടിച്ചിട്ട്..
അമ്മ പോയപ്പോൾ ഫോണെടുത്തു ആ ഫോട്ടോ ഡിലീറ്റ് ചെയ്തു.. ചേച്ചിയുമായുള്ള ചാറ്റിങ് എല്ലാം ക്ലിയർ ചെയ്തു. ചേച്ചിയുടെ വാട്സ്ആപ്പ് കാണുന്നതേ പേടി.. ഇനി അങ്ങനെ ഒരു അദ്ധ്യായം ഉണ്ടാവില്ല ആ ചാപ്റ്റർ ക്ലോസ്.. ഞാനുറപ്പിച്ചു.. ഇനിയങ്ങോട്ട് പോകാനും പറ്റില്ല.. എല്ലാം നശിപ്പിച്ചു.
പനിയും പേടിയും കാരണം ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചില്ല. ഒരേ കിടപ്പ്.. വൈകുന്നേരം ദേവൂട്ടി വന്നപ്പോഴും എന്റെ മനസ്സ് മുഴുവൻ പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.. അവളെന്റെ അടുത്ത് വന്ന് കിടന്നതും സംസാരിച്ചത് പോലും ഞാൻ അറിഞ്ഞില്ല.. വൈകുന്നേരം അച്ഛൻ കയറി വന്നപ്പോൾ എന്റെ അടുത്തേക്ക് വന്നു..
""നിനക്ക് നാളെ കല്യാണത്തിന് പോകാൻ കഴിയില്ലെങ്കിൽ പോകണ്ട.. ഇവര് പൊക്കോളും "" നെറ്റിയിൽ കൈവച്ചു നോക്കിയ അച്ഛൻ പറഞ്ഞു.. അപ്പോഴാണ് ഞാൻ അതിനെ കുറിച് ആലോചിച്ചത്. ഈ സമയത്തു ഇവിടുന്നു
💬 Comments
View all comments