0%

Chapter Title : ദേവൂട്ടി എന്റെ അനിയത്തി 3 [Garuda]

Author : Garuda Read All Parts 7.3K

കുറച്ചു സമയം മാറിനിൽക്കാൻ പറ്റുമല്ലോ.. കല്യാണത്തിന് പോകുന്നതാണ് നല്ലത്..

""ഞാൻ പൊക്കോളാം അച്ഛാ. കുഴപ്പമൊന്നുമില്ല..""

""നിനക്ക് കഴിയുമോ അതിനു ""

""കഴിയും.. "" എന്റെ വാക്കുകൾ അച്ഛന് സന്തോഷം നൽകി. പനിച്ചു വിറക്കുന്ന എന്റെ മുഖം കണ്ടു സങ്കടത്തോടെ നോക്കി നിൽക്കുന്ന ദേവൂട്ടിയെ എനിക്ക് കാണാൻ കഴിഞ്ഞു. അല്ലെങ്കിലും എനിക്ക് ചെറിയൊരു ജലദോഷം വരുന്നത് പോലും അവൾക്ക് സഹിക്കില്ല..

പിന്നെ രാവിലെ വരെ അവളായിരുന്നു എന്റെ കാര്യങ്ങളെല്ലാം നോക്കിയത്.. അവളുടെ സ്നേഹം കണ്ടു കണ്ണുനിറഞ്ഞ ഞാൻ ചേച്ചിയുമായുള്ള പ്രശ്നങ്ങൾ മറക്കാൻ സാധിപ്പിച്ചു..

രാവിലെ എണീറ്റ് പോകാനായി ഉള്ള ഒരുക്കത്തിലാണ് ഞങ്ങൾ. താഴത്തിറങ്ങി ബസ് കയറി വേണം പോകാൻ. ഇവിടുന്ന് ഒരു 2 മണിക്കൂർ യാത്ര ഉണ്ട്. ഇന്ന് രാത്രിയാണ് കല്യാണം.. മിക്കവാറും അവിടെ ഇന്ന് നിൽക്കേണ്ടി വരും. താമസിക്കാനുള്ള ഡ്രസ്സ്‌ എല്ലാം എടുത്ത് ബാഗിലാക്കി ഞങ്ങൾ ഇറങ്ങി..

പുലർച്ചെ മരങ്ങൾക്കിടയിലൂടെ കോടമഞ്ഞിറങ്ങുന്ന വീഥിയിലൂടെ ഞങ്ങൾ നടന്നു.. തണുപ്പത്തു ബീഡിയും വലിച്ചു നിൽക്കുന്ന ആളുകൾ ദേവൂട്ടിയെ കൊതിയോടെ നോക്കുന്നത് എനിക്കിഷ്ടപ്പെട്ടില്ല. പനിയായത് കൊണ്ട് മങ്കി ക്യാപ്പും വച്ചു നടക്കുന്നതിന്റെ ഒരു സുഖം വേറെ തന്നെയാണ്.. 10 മിനിറ്റ് കാത്തുനിന്നതിനു ശേഷം ഒരു ബസ് കിട്ടി. അങ്ങനെ അവിടെ നിന്നും ഞങ്ങൾ യാത്ര തിരിച്ചു.. എല്ലാവർക്കും സീറ്റ്‌ കിട്ടി..

ബസ് നിർത്തി ഞങ്ങളിറങ്ങിയപ്പോൾ ആദ്യം കണ്ട കടയിൽ നിന്നും അൽപ്പം വെള്ളം കുടിച്ചു മുന്നോട്ടു നടന്നു.. ഇവിടെയൽപ്പം ചൂട് കൂടുതലാണ്. നടക്കുമ്പോൾ എന്റെ കയ്യിൽ പിടിക്കാൻ ദേവു മറന്നില്ല..

ഓട്ടോ വിളിച്ചു കല്ല്യാണ വീട്ടിലെത്തിയ ഞങ്ങളെ എല്ലാവരും സ്വീകരിച്ചു. ദേവൂട്ടിയെ

💬 Comments

View all comments