Chapter Title : Dhevu 1 [Story Teller]
തരാറുണ്ട് ചെന്നൈക്ക് വരുമ്പോ... അതാണ് ആദി ചോദിച്ചത്...
ഫുഡ് തന്നു വിട്ടിട്ടുണ്ട്... പിന്നെ നമുക്ക് എന്തേലും വാങ്ങാം... 'അമ്മ രണ്ടു പേർക്കുള്ളതേ എടിത്തിട്ടുള്ളു.....
മ്മ്മ് ... അമ്മയോട് പറയേണ്ടേ ഞാനും ഉണ്ടെന്നു... ആദി കണ്ണിറുക്കി...
മ്മ്മ് ... അത് ഞാൻ പതിയെ പറഞ്ഞോളാം... അവൾ വശ്യമായി ചിരിച്ചു...
അത് പോട്ടെ , താൻ പറഞ്ഞോ അമ്മയോട്.???.. ഞാനുമുണ്ടെന്നു... ??? അവൾ ആകാംഷയോടെ ചോദിച്ചു...
മ്മ്മ്.. ഞാൻ പറഞ്ഞു... താനുമുണ്ടെന്നു...
പിന്നേ ... ശെരിക്കും ...??? അവൾ വിശ്വാസം വരാതെ നോക്കി...
മ്മ്മ്... പറഞ്ഞേടോ...... അവൻ സീരിയസ് ആയി പറഞ്ഞു...
ആരാന്നു പറഞ്ഞു... അവൾ നെഞ്ചിടിപ്പോടെ ചോദിച്ചു....
എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു... സ്പെഷ്യൽ ഫ്രണ്ട്... അവൻ കണ്ണിറുക്കി...
പിന്നേ .... കള്ളം.... അവൾ പുരികം ചുളിച്ചു...
അതേടോ....
എന്നിട്ടു 'അമ്മ എന്ത് പറഞ്ഞു...
എന്നാണ് അമ്മക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് എന്ന് ചോദിച്ചു..... പിന്നെ നിന്റെ കാര്യങ്ങൾ എല്ലാം... എന്താ പഠിക്കുന്നത്... വീട്ടിൽ ആരൊക്കെ ഉണ്ട്... നാട്ടിൽ എവിടാ .....എല്ലാം...
അവളുടെ ഉള്ളിൽ മഞ്ഞു വീണു....
പിന്നെ തന്റെ ഫോട്ടോ ഉണ്ടോന്നു ചോദിച്ചു...
എന്നിട്ടു???
ഞാൻ കാണിച്ചു കൊടുത്തു...
ഏതു ഫോട്ടോ...
തന്റെ ഡിപി ...
ഏതു... അയ്യോ.. അതോ... വേണ്ടായിരുന്നു... വേറെ നല്ല ഫോട്ടോ ഒന്നും ഇല്ലായിരുന്നോ...
തിരിച്ചു ചെല്ലുമ്പോ ഒരുമിച്ചുള്ള ഫോട്ടോ എടുത്തു ചെല്ലണം എന്ന് പറഞ്ഞു....
അവൾ നാണത്തോടെ ചിരിച്ചു...
അവളുടെ ഉള്ളിൽ സന്തോഷം കൊണ്ട് നിറഞ്ഞു...
അപ്പൊ അവിടെ വരെ എത്തി കാര്യങ്ങൾ... വരാതിരുന്നേൽ വലിയ നഷ്ടമായേനെ ... അവൾ മനസ്സിൽ ദിയക്കു
💬 Comments
View all comments