0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 4K

നെഞ്ചിലേക്ക്.ഞാനും വിചാരിച്ചു കുറച്ചു കഴിഞ്ഞ് പോവാമെന്നു അവളെ കൊഞ്ചിച്ചു ഇച്ചിരിനേരം കൂടി ഇരുന്നിട്ട് ഞാൻ ബൈക്ക് എടുക്കാൻ പോയി.വണ്ടി കൈയിൽ കിട്ടിയപ്പോ ഒന്ന് പെടപ്പിച്ചു നോക്കി. എന്തൊക്കെയോ ചില മാറ്റങ്ങൾ. അതുപറഞ്ഞപ്പോൾ പിന്നെയും ചില സാധനങ്ങൾ വണ്ടിയിൽ മാറ്റണം എന്ന്. എന്നാപ്പിന്നെ മാറിക്കോളാൻ പറഞ്ഞു വെയിറ്റ് ചെയ്ത്. ഒരുപാടു നേരമായിട്ടും കാണാൻ ഇല്ലാത്തോണ്ട് ചൈതന്യ വിളിച്ചു തിരക്കി. ഇച്ചിരി ലേറ്റ് ആവും ഫുഡ്‌ കഴിച്ചിട്ട് കിടക്കാൻ പറഞ്ഞു. എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ സമയം 10.00ആയി. റൂമിൽ പോയപ്പോ പോത്തുപോലെ ഉറങ്ങാ. ഇവൾ ഉറങ്ങുന്നത് കാണാനും ഒരു ചേലുണ്ട്.അധികം കാണാത്ത കാഴ്ച ആയതുകൊണ്ട് ഇച്ചിരിനേരം അതും കണ്ട് ഇരുന്നു നേരെ ഫുഡ്‌ കഴിക്കാൻ പോയി. തിരിച്ചുവന്നു അവളെ ശല്യപെടുത്താതെ കട്ടിലിന്റെ ഒരുമൂലയിൽ ഒതുങ്ങി.

ഇന്നത്തെ സംഭവവികസങ്ങൾ ഒരു സിനിമ എന്നപോലെ എന്റെ മനസിലൂടെ കടന്നുപോയികൊണ്ടിരുന്നു. എത്രപെട്ടന്നാ ഞാനും ഇവളും അടുത്തത്. അതും ആലോചിച്ചോണ്ട് ഇരുന്നപ്പോ ഒരു കൈയ്യും കാലും എന്റെ ദേഹത്തു വന്നു വീണു.

"... ഏട്ടൻ കഴിച്ചോ..."എന്നോട് ചേർന്നുകിടന്നു ചോദിച്ചു.

"... ആ കഴിച്ചു..."

"... എന്നെ എന്താ വിളിക്കാത്തെ ഞാൻ എടുത്തു തരുമായിരുന്നല്ലോ..."

"... അത് സാരമില്ല നീ ഉറങ്ങിക്കോ നാളെ പോവാൻ ഉള്ളതല്ലേ..."അതും പറഞ്ഞു അവളെയും കെട്ടിപിടിച്ചു ഉറങ്ങി.

ഇന്നും ഉറക്കം ഉണർന്നപ്പോൾ അവൾ അടുത്ത് ഇല്ല.നേരെപോയി പല്ലും തേച്ച് കുളിച്ചു വന്നപ്പോ പുള്ളിക്കാരി ബ്രേക്ഫാസ്റ്റ് തന്നു. സമയം കളയാതെ വേഗം പോയി വേഷം മാറി. നേവിബ്ലൂ ഷർട്ടും ലൈറ്റ് കാക്കി പാന്റും എനിക്കായി കത്തിരിക്കയായിരുന്നു. ഇപ്പൊ ഞാൻ ഏത് ഡ്രസ്സ്‌ ഇടണം

💬 Comments

View all comments