Chapter Title : ധ്രുവചൈതന്യം [Nishinoya]
എന്റെ മോന്റെ ആദ്യ പെണ്ണ് കാണൽ ആണ്..."
അത് കേട്ടു ഞാൻ ഞെട്ടി എഴുന്നേറ്റു
"... പെണ്ണ് കാണാലോ ആർക്കു എനിക്കോ..?"വിശ്വാസം വരാതെ ഞാൻ എടുത്ത് ചോദിച്ചു
"... അതേലോ..." യാതൊരു ഭവമാറ്റവും ഇല്ലാതെ ചേച്ചി പറഞ്ഞു
"... അപ്പൊ ചൊവ്വയും ശനിയും ഒക്കെ ശരി ആയ..."
"... ശരി ആയിട്ടൊന്നും ഇല്ല. ആ പെണ്ണിനും ചൊവ്വ ദോഷം ഉണ്ട് അപ്പൊ 2ഉം കൂടി ശരിയായി പിന്നെ നിങ്ങൾ തമ്മിൽ നല്ല ജാതക പൊരുത്തം ഉണ്ട്. കുട്ടിയുടെ ഫോട്ടോ കണ്ടു ഇവിടെ എല്ലാർക്കും ഇഷ്ട്ടമായി..."ചേച്ചി വല്യ താല്പര്യത്തോടെ ആണ് പറയുന്നത്
"... അപ്പൊ നിങ്ങൾ എല്ലാം ഉറപ്പിച്ച മട്ടണ് അല്ലെ..?"
"... മോനെ നീ മുടക്ക് ഒന്നും പറയല്ലേടാ നല്ല കുട്ടിയ..."
എല്ലാർക്കും ആ കുട്ടിയെ നല്ലതുപോലെ ബോധിച്ചു. ഇവർ കണ്ട് പിടിച്ച കുട്ടിയല്ലേ മോശം വരില്ല നോക്കാം.
"... ശെരി എന്നാൽ നോക്കാം നമുക്ക്. എപ്പോഴാ പോവേണ്ടത്..?"
"...11 മണിക്ക് എത്താം എന്നാ പറഞ്ഞേക്കണേ..."
ഞാൻ ഒന്ന് മൂളിയിട്ടു ഫ്രഷ് ആവൻ പോയി.
അങ്ങനെ ഞങ്ങൾ ആ മഹത്തായ ചടങ്ങിലേക്ക് പുറപ്പെട്ടു. ചേട്ടൻ ഡ്രൈവർ ആയി കേറിയപ്പോ തൊട്ടടുത്ത സീറ്റിൽ ഞാനും കേറി അച്ഛനും അമ്മയും ഇണക്കുരുവികളെപോലെ പിറകിൽ ഇരിപ്പുണ്ട് കൂട്ടിനു ചേച്ചിയും. പെണ്ണ് വീട്ടിലേക്കു അത്യാവശ്യം ദൂരം ഉണ്ട്.
അങ്ങനെ ഞങ്ങൾ അവരുടെ വീട്ടിൽ എത്തി. നല്ലൊരു വീട് ആയിരുന്നു അത് ഞാൻ വീട് മൊത്തം ഒന്ന് വീക്ഷിച്ചു അതാ ജനൽ വഴി ഒരു കുറുമ്പി എത്തി നോക്കുന്നു. എന്നെ കണ്ടതും ഞാൻ ഒന്ന്
💬 Comments
View all comments