Chapter Title : ധ്രുവചൈതന്യം [Nishinoya]
ചിരിച്ചു ചമ്മിയ ചിരിയുമായി അവൾ തിരിഞ്ഞ് ഓടി.പിന്നെ പ്രായം ചെന്ന ഒരു വ്യക്തി ഞങ്ങളെ അകത്തേക്കു വരവേറ്റ്. കണ്ടിട്ട് പെണ്ണിന്റെ അച്ഛൻ ആണെന്ന് തോന്നുന്നു. പിന്നെ എല്ലാരും സംസാരിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ചായയും ആയി പെണ്ണ് എഴുന്നള്ളി. ഞാൻ ഒന്ന് ഞെട്ടി ചൈതന്യ ആയിരുന്നു അത്. അവൾ അടുത്ത് വന്നു ചായ എനിക്ക് നേരെ നീട്ടി ഞാൻ സ്തംഭിച്ചു ഇരിക്കയിരുന്നു
"... എന്താടാ പെണ്ണിന്റെ സൗന്ദര്യത്തിൽ മയങ്ങി ഇരിക്കണോ..."ചേച്ചിയുടെ വക ആയിരുന്നു ആ കൗണ്ടർ
ഞാൻ എല്ലാരുടേം മുന്നിൽ ചമ്മി. ഈ പെണ്ണുമ്പുള്ളയുടെ കാര്യം. പിന്നെ വീട്ടുകാർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു. അവസാനം പെണ്ണിനേയും ചെക്കനെയും ഒന്നിച്ചു സംസാരിക്കാൻ അയച്ചു. അവളുടെ മുറിയിലേക് ആണ് പോയത് എന്ന് തോന്നുന്നു. എല്ലാം അടുക്കി പെറുക്കി വച്ചിട്ടുണ്ട് ഒരുപാടു പെയിന്റിംഗ്സ് ചുവരുകളിൽ കാണാം. ഓ ഇവൾക്ക് പെയിന്റിംഗ്സ് ഒക്കെ അറിയോ. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. നിശബ്ദത കീറി മുറിച്കൊണ്ട് ഞാൻ തന്നെ സംസാരിച്ചു
"... ചൈതന്യ..."ഒരു പകപ്പോടെ അവൾ എന്നെ നോക്കി. ചിലപ്പോ അവളുടെ പേര് എങ്ങനെ അറിയാം എന്നായിരിക്കും ഞാൻ തുടർന്ന്
"... എനിക്ക് ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ പറ്റില്ല. വീട്ടുകാർ കാരണം പറഞ്ഞു കാണുമല്ലോ (ജാതകം + 1വർഷത്തിനുള്ളിൽ കല്യാണം അതാണ് ഞാൻ ഉദ്ദേശിച്ചത് ) പോരാത്തതിന് എന്റെ വീട്ടുകാർക്ക് തന്നെ നല്ലതുപോലെ ഇഷ്ട്ടായി പ്രതേകിച്ചു ചേച്ചിക്ക്. പിന്നെ തനിക്ക് വേണമെങ്കിൽ ഇതിൽ നിന്നും ഒഴിയാം..."ഇത്രയും പറഞ്ഞു ഞാൻ അവളെ നോക്കി ആദ്യമായി ഓഫീസിൽ കണ്ട പോലെ മുഖം എല്ലാം ചുവന്നിട്ടുണ്ട്.ഇനി
💬 Comments
View all comments