Chapter Title : ധ്രുവചൈതന്യം [Nishinoya]
ഇവൾ എങ്ങാനും പിടിച്ചു കടിച്ചാലോ...?
"...തിങ്കളാഴ്ച ഓഫീസിൽ വരില്ലേ..?"അവളുടെ അടുത്ത് നിന്നും നേർത്ത ഒരു മൂളൽ മാത്രം കേട്ടു
ഇനി ഇവിടെ നിൽക്കുന്നത് പന്തി അല്ലാത്തത് കൊണ്ട് ഞാൻ റൂമിൽ നിന്നും ഇറങ്ങി നടന്നു. പോകുന്ന വഴിക് രാവിലെ കണ്ട ആ കുറുമ്പി നിൽക്കുന്നുണ്ട്
"... മോളുടെ പേര് എന്താ..."
"... ചൈത്ര..."ഓ ഇവിടെ എല്ലാരും ചൈ ആണല്ലേ.
ആ സമയത്ത് തന്നെ അമ്മ വിളിച്ചു പോവാൻ. അവൾക്ക് ഒരു പുഞ്ചിരിയും കൊടുത്ത് കാണാം എന്ന് പറഞ്ഞു ഇറങ്ങി.
തിരിച്ചു വണ്ടിയിൽ പോകുമ്പോൾ അവളെകുറിച് പറയനേ എല്ലാർക്കും സമയം ഉള്ളു
"... നിനക്ക് ഇഷ്ട്ടം ആയോടാ കൊച്ചിനെ..?"ചേച്ചിയുടെ വകയായിരുന്നു ആ ചോദ്യം
"... എല്ലാം നിങ്ങളുടെ ഇഷ്ട്ടം..." ഞാൻ അതും പറഞ്ഞു ഒഴിഞ്ഞു മാറി. അത് കേട്ടപ്പോ എല്ലാർക്കും സന്തോഷമായി
എന്തായാലും അവൾ ജോലി റിസൈൻ ചെയ്തില്ലല്ലോ. ഇപ്പോഴാണ് ഒരു ആശ്വാസം ആയത് അല്ലെങ്കിൽ ഞാൻ കാരണം ഒരാൾ ജോലി കളഞ്ഞു എന്ന മനസാക്ഷികുത്ത് ഉണ്ടാവും. അപ്പൊ ഇതിനാണ് ഇവൾ ഇന്നലെ ഓടിപിടച്ചു നാട്ടിൽ വന്നത്.
എന്നത്തേയും പോലെ തിങ്കളാഴ്ച ഓഫീസിൽ പോയി അവളും വന്നിട്ടുണ്ടായിരുന്നു. ഉച്ച ആയപ്പോൾ ചേച്ചി വിളിച്ചു
"... ഹലോ എടാ അവർക്കു ഈ ബന്ധത്തിന് സമ്മദം ആണെന്ന് അറിയിച്ചു..."ഇവൾ ഇത് മുടക്കിയില്ലേ ആദ്യം എന്റെ മനസ്സിൽ ഉണ്ടായ സംശയം അതായിരുന്നു.
പിന്നെ കാര്യങ്ങൾ വളരെ പെട്ടന്നായിരുന്നു മോതിര മാറ്റം ഡ്രസ്സ് എടുക്കൽ അങ്ങനെ ഉള്ള എല്ലാ പരിപാടികളും. ഈ സമയം കൊണ്ട് ഓഫീസിൽ മുഴുവൻ ഇത് അറിഞ്ഞു. അവളെ വളക്കാൻ നോക്കിയ
💬 Comments
View all comments