Chapter Title : ധ്വനിചേച്ചി 1 [അദ്വൈത്]
നാലഞ്ചായി. അന്ന് ചേച്ചിയുടെ കല്യാണംകൂടിയതിൽ പിന്നെ നേരിട്ടൊന്നു കണ്ടിട്ടുകൂടിയില്ല. ഇപ്പൊ അവര് ഡിവോഴ്സായിട്ടുതന്നെ വർഷം മൂന്നുകഴിഞ്ഞു. ഒന്നു കാണുകയോ വിളിയ്ക്കുകയോ മിണ്ടുകയോപോലും ചെയ്യാത്ത ഇവരെയൊക്കെ ഞാനെങ്ങനെ കണ്ടുപിടിയ്ക്കാനാണ്?
അതും ചിന്തിച്ചിരിയ്ക്കുമ്പോഴാണ് ഒരു കൈ എന്റെ തോളിൽ വന്നുപതിച്ചത്. പെട്ടെന്നുള്ളയാ പ്രവർത്തിയിൽ ഒന്നു ഞെട്ടി, ചാടിയെഴുന്നേറ്റു നോക്കുമ്പോൾ ഒരു പുഞ്ചിരിയോടെ നിൽക്കുകയാണ് ധ്വനിചേച്ചി.
കണ്ടുപിടിയ്ക്കാനായി മെനക്കെടേണ്ടി വരുമെന്നു കരുതിയെങ്കിലും അന്ന് കല്യാണത്തിനു കണ്ടപ്പോൾ എങ്ങനെയുണ്ടായിരുന്നോ അതിൽനിന്നും ഒരുവ്യത്യാസവും ആ മുഖത്തിനേറ്റിട്ടുണ്ടായില്ല. അതുകൊണ്ടു തന്നെ ഒറ്റനോട്ടത്തിൽ ഞാനാളെ തിരിച്ചറിയുകയും ചെയ്തു.
പീച്ച് കളറിലുള്ള ചുരിദാർടോപ്പും വെള്ള ലെഗ്ഗിൻസുമണിഞ്ഞ് കയ്യിലൊരു ഫോണുമായിനിന്ന ചേച്ചിയെ നോക്കി ഞാനൊന്നുചിരിച്ചു.
വന്നിട്ട് ഒത്തിരിനേരമായോ?
നുണക്കുഴികളിൽ വിടർന്ന ചിരിയുടെ അകമ്പടിയോടു കൂടിയ ചോദ്യത്തിന് ഇല്ലായെന്ന അർത്ഥത്തിൽ ഞാൻ ചുമൽകൂച്ചി.
ഓഹോ! അപ്പൊ ഞാൻവന്നത് നേരത്തേ ആയിപ്പോയോ?
ചുണ്ടുകൾക്കിടയിൽ ഗൂഡസ്മിതമൊതുക്കിയ ചോദ്യത്തിൽ ചേച്ചിയുടെ ഉണ്ടക്കണ്ണുകൾ കുസൃതിപരത്തി.
അതിനും ഞാനൊന്നു ചിരിച്ചതേയുള്ളൂ. ചെറുപ്പത്തിലേ എപ്പോഴൊക്കെയോ കണ്ട ഓർമ്മയ്ക്കപ്പുറത്തേയ്ക്ക് ഞാനും ചേച്ചിയുംതമ്മിൽ അത്രവലിയ അടുപ്പമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ധ്വനിചേച്ചിയുടെ അനിയത്തി ധന്യചേച്ചിയോട് ഞാൻ നല്ല കൂട്ടുമായിരുന്നു. പുള്ളിക്കാരിയാണെങ്കിൽ ഇപ്പോൾ കാനഡയിൽ സെറ്റിൽഡും.
എന്നാ നമുക്ക് പോയാലോ?
സ്മൂത്തേൺചെയ്ത മുടിയുടെ ഒരു വകുപ്പെടുത്ത് ഇടതു ചുമലിലേയ്ക്കിട്ടുകൊണ്ട് ചേച്ചിചോദിച്ചു. അതിനുമൊന്നു തലകുലുക്കിയശേഷം ചേച്ചി നടന്നതിനു പിന്നാലേയായി ബാഗ്പാക്കും തോളിലിട്ട് ട്രോളീബാഗും ഉരുട്ടി ഞാനുംനടന്നു.
അന്നു കണ്ടതിൽനിന്ന് മുഖത്തിനുമാത്രമേ മാറ്റമില്ലാതുള്ളൂ..
ചുരിദാർടോപ്പിനും ലെഗ്ഗിൻസിനുമുള്ളിൽ താളത്തിനൊപ്പം കയറിയിറങ്ങുന്ന ചന്തികുടങ്ങളെ നോക്കി ഞാൻ നെടുവീർപ്പിട്ടു.
ഈ മൊതലിനെയൊക്കെ കളഞ്ഞിട്ടുപോയ അവനൊക്കെ എന്നാ കിഴങ്ങനായിരിക്കും?
പിന്നാലേനടന്ന് അടിമുടി സ്കാൻ ചെയ്യുന്നതിനിടയിൽ ഞാനാലോചിച്ചു.
മുട്ടിനു കുറച്ചു താഴെവരെ ടോപ്പിന് ഇറക്കമുണ്ടെങ്കിലും അതിന്റെ
💬 Comments
View all comments