0%

Chapter Title : ധ്വനിയിലെ തരുണപ്രഭ [കണ്ണൻ സ്രാങ്ക്]

സാരി നിന്റെ ചേച്ചി എനിക്ക് പ്രസന്റ് ചെയ്തതാ... എങ്ങനെയുണ്ട്?"
​തരുൺ ആ ഫോട്ടോയിലേക്ക് നോക്കി ഒരുപാട് നേരം ഇരുന്നുപോയി.

അവളുടെ ആ കണ്ണുകളിലെ തിളക്കം അവനെ വല്ലാതെ അസ്വസ്ഥനാക്കി. മറുപടിയായി "നന്നായിട്ടുണ്ട് ചേച്ചി" എന്ന് ടൈപ്പ് ചെയ്തെങ്കിലും, 'ചേച്ചി' എന്ന വാക്ക് വെട്ടിക്കളയാൻ അവന്റെ വിരലുകൾ തുടിച്ചു. ഒടുവിൽ "വളരെ സുന്ദരിയായിട്ടുണ്ട്" എന്ന് മാത്രം അവൻ അയച്ചു.

​ഹോസ്റ്റലിലെ കൂട്ടുകാർ പ്രണയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തരുൺ ഒഴിഞ്ഞുമാറി നിൽക്കും. അവന്റെ മനസ്സിൽ ധ്വനിയുടെ ആ ശാന്തമായ മുഖം മാത്രമായിരുന്നു. പക്ഷേ, ആ വികാരം പുറത്തുപറഞ്ഞാൽ തന്റെ ചേച്ചിയുമായുള്ള അവളുടെ സൗഹൃദത്തെ അത് ബാധിക്കുമോ എന്നും, ധ്വനി തന്നെ എങ്ങനെ കാണുമെന്നും ഓർക്കുമ്പോൾ അവൻ ഭയന്നു.

​തന്നോട് കാണിക്കുന്ന ആ അമിതമായ സ്നേഹം ഒരു ആങ്ങളയോടുള്ളതാണെന്ന് അവന് ഉറപ്പാണ്. ആ ഉറപ്പ് തന്നെയാണ് അവന്റെ ഏറ്റവും വലിയ വേദനയും. എങ്കിലും, ആ വികാരം ഉള്ളിലൊതുക്കി അവളോടുള്ള കരുതൽ അവൻ തുടർന്നുകൊണ്ടേയിരുന്നു. പതുക്കെ പടരുന്ന ആ പ്രണയം ഒരു രഹസ്യമായി അവന്റെ ഉള്ളിൽ വളരുകയായിരുന്നു.

ആ ശനിയാഴ്ച താരയ്ക്ക് ഓഫീസിലെ അത്യാവശ്യമായ ചില ജോലികൾ തീർക്കാനുണ്ടായിരുന്നു. വീക്കെൻഡ് ആയിട്ടുപോലും ലാപ്ടോപ്പിന് മുന്നിൽ നിന്ന് തലയുയർത്താൻ അവൾക്ക് കഴിയുമായിരുന്നില്ല.

ഈ സമയത്താണ് ധ്വനി അവിടേക്ക് വരുന്നത്.

​താരയുടെ തിരക്ക് കണ്ടപ്പോൾ ധ്വനി പറഞ്ഞു, "താരേ, നീ നിന്റെ ജോലി തീർത്തോ. ഞാൻ ഇവിടെ ഇരുന്നോളാം."

​അപ്പോഴാണ് തരുൺ തന്റെ ബൈക്ക് കഴുകാനായി മുറ്റത്തേക്കിറങ്ങിയത്. അത് കണ്ടപ്പോൾ ധ്വനിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി വിരിഞ്ഞു. അവൾ നേരെ മുറ്റത്തേക്ക് ചെന്നു.

​"തരുൺ, നമുക്കൊന്ന് സിനിമയ്ക്ക്

💬 Comments

View all comments