Chapter Title : ദി റൈഡർ 2 [അർജുൻ അർച്ചന]
കിരീടം വെയ്ക്കാത്ത രാജാവിനെ പോലെ ഞാൻ ഉള്ളപ്പോൾ ഇവളെ എന്തിനു മൈൻഡ് ചെയ്യാൻ.......
അങ്ങനെ കാര്യങ്ങൾ എല്ലാം നല്ല സ്മൂത്ത് ആയി പോയ്കൊണ്ട് ഇരിക്കെ ആണ് എന്റെ സീരിയസ് ലവ് അഥവാ എന്റെ ലവർ എന്നെ വളരെ നൈസ് ആണ് തേയ്ക്കുന്നത്.....
അന്ന് ഞാൻ ഡിഗ്രി പഠിക്കുന്ന സമയം......
ഒരുപാട് തകർന്നു പോയി ഞാൻ കാരണം അത്രയ്ക് ഇഷ്ട്ടമായിരുന്നു എനിക്ക് അവളെ........
പെട്ടന്ന് എന്നെ ഇട്ടിട്ടു പോയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല......
അതിന്റെ ചുവടു പറ്റി മദ്യം മുതൽ കഞ്ചാവ് വരെ എന്റെ കൂട്ടുകാർ ആയി.....
ഒരുപാട് ബോയ്സ് കമ്പനി ഉണ്ടായിരുന്നത് കൊണ്ട് ഇതിനൊന്നും യാതൊരു കുറവും വന്നില്ല.......
അവന്മാർ തീരുന്നതിനു അനുസരിച്ചു സാധനം എത്തിച്ചു പോന്നു.....
സ്വഭാവം നല്ലത് പോലെ അറിയാം എന്നുള്ളത് കൊണ്ട് പിന്നെ ചോദിച്ചുമില്ല.....
അങ്ങനെ ആരും കാണാതെ രാത്രികളിൽ റൂമിൽ ഒറ്റയ്ക്ക് ഇരുന്നു വലിച്ചു കേറ്റിയും കുടിച്ചു ബോധം ഇല്ലാതെയും ഞാൻ എന്നെ തന്നെ നശിപ്പിച്ചു കൊണ്ടിരുന്നു.........
അങ്ങനെ ബോധം ഇല്ലാതിരുന്ന ഒരു രാത്രിയിൽ ഞാൻ കുടിച്ചുകൊണ്ടിരുന്ന ബെക്കാർഡി കുപ്പിയുടെ ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇട്ടു.....
ആഹ് നല്ലൊരു നിമിഷത്തെ ഞാൻ ഇന്നും നന്ദിയോടെ സ്മരിക്കുന്നു.....
ബന്ധുക്കൾ തെണ്ടികൾ പണ്ടേ ഹൈഡഡ് ആയിരുന്നത് കൊണ്ട് ഞാൻ അങ്ങ് സ്റ്റാറ്റസ് ഇട്ടു....
"സ്വർഗം സുന്ദരം ഇവൻ എന്റെ ഇന്നത്തെ രാത്രിയിൽ കൂട്ട്..."
അങ്ങനെ സ്റ്റാറ്റസ് ഇട്ടിട്ട് അടിച്ചു വെളിവില്ലാതെ ഞാൻ കിടന്നു ഉറങ്ങി....
രാവിലെ എഴുന്നേറ്റു ഫോൺ എടുത്തു.....
മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു
18 മെസ്സേജ് ഫ്രം അച്ചു കസിൻ.......
തുറന്നു നോക്കി......
💬 Comments
View all comments