0%

Chapter Title : ദി റൈഡർ 2 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 180

"എന്തുവാ നിനക്കു വട്ടാണോ ... "

ഇതായിരുന്നു ആദ്യത്തെ മെസ്സേജ്.....

"ഐ വാണ്ട് ടു സീ യു ടുഡേ മോർണിങ് ഇറ്റ്സെല്ഫ് അറ്റ് 11 എഎം"

അവളുടെ ലാസ്‌റ് മെസ്സേജ് .......

ഞാൻ സമയം നോക്കി 9 മണി......

എവിടെ വെച് കാണും എന്നൊന്നും ഞാൻ ചിന്തിച്ചില്ല.....

അന്നവൾക്ക് എന്തിനു അങ്ങനെ പറയാൻ തോന്നിയെന്നോ എന്തിനു തോന്നിയെന്നോ അവൾക് ഇന്നും അറിയില്ല...

കുളിച്ചു റെഡി ആയപ്പോഴും തലേന്നത്തെ രാത്രിയുടെ ഹാങ്ങോവർ   കണ്ണിൽ നിന്നു മാറിയിരുന്നില്ല അത് ചുവന്നു തന്നെ ഇരുന്നു......

നല്ലൊരു ഷർട്ടും പാന്റും അണിഞ്ഞു അമ്മയോട് ഞാൻ അവളെ കാണാൻ എന്നും പറഞ്ഞു   അവളുടെ കോളേജിലേക് ഞാൻ പോയി...

എന്റെ വീട്ടിൽ നിന്നും 20km ദൂരമേ അവളുടെ കോളേജിലേക് ഉള്ളു....

പോയത് എന്റെ സ്വന്തം വണ്ടിയിലും..

11 10 ആയപ്പോൾ ഞാൻ അവിടെ എത്തി......

അവൾക് ഒരു മെസ്സേജ് ഇട്ടു.......

"ഐ ആം അറ്റ് യുവർ കോളേജ് ഗേറ്റ്"

2 മിനിറ്റ് കഴിഞ്ഞു അവൾ നടന്നു വരുന്നത് കണ്ടു........

ഞാൻ സ്കൂട്ടർ സൈഡ് ആക്കി സ്റ്റാൻഡിൽ ഇട്ടിട്ട് അവളുടെ അടുത്തേക്ക് ചെന്നു.....

" എന്തിനാ കാണണം എന്ന് പറഞ്ഞെ"

കൂടെ വരുവാൻ അവൾ ആംഗ്യം കാണിച്ചു..........

ഞാൻ കൂടെ ചെന്നു......

ഒന്നും മിണ്ടാതെ ഒരുപാട് നേരം ഞങ്ങൾ നടന്നു..... ഇടയ്ക് അവൾ എന്റെ മുഖത്തേക്ക് നോക്കും പിന്നെ വീണ്ടും നോട്ടം മാറ്റും അങ്ങനെ വഴിയിൽ കണ്ട ഒരു ഒഴിഞ്ഞ ബസ് സ്റ്റോപ്പിൽ അവൾ  കയറി ഇരുന്നു ഞാൻ അവളുടെ പുറകെ പോയി അവളുടെ അടുത്തായി ഇരുന്നു......

💬 Comments

View all comments