0%

Chapter Title : ദി റൈഡർ 2 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 182

" എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്.. "

"നിന്റെ കണ്ണെന്താ ചുവന്നു ഇരിക്കുന്നെ "?

ഒരുനിമിഷം പതറി എങ്കിലും ഞാൻ പിടിച്ചു നിന്നു......

"വരുന്ന വഴിക് പൊടി അടിച്ചതാ.."

" എന്നുതൊട്ടാ കള്ളം പറഞ്ഞു തുടങ്ങിയത്.....?"

" എടി അത്..."

" നിന്നെ എന്തിനു ഞാൻ കാണാൻ വരാൻ പറഞ്ഞു എന്ന് എനിക്ക് അറിയില്ല അപ്പൊ അങ്ങനെ ആണ് എനിക്ക് തോന്നിയത്.....എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നത്.....??"

അവളുടെ ഭാവമാറ്റം കണ്ടു ഞാൻ ഞെട്ടി പോയി അത്രയ്ക്കും ദേഷ്യത്താൽ  ചുവന്നിരുന്നു ആ വെളുത്തമുഖം.....

ഒന്നോർത്താൽ ശെരിയാണ് അവൾ പറഞ്ഞത് അന്നവൾക്ക് എന്തിനു അങ്ങനെ പറയാൻ തോന്നിയെന്നോ  എന്ത്കൊണ്ട് പറഞ്ഞു എന്നോ  അവൾക് ഇന്നും അറിയില്ല....

അവൾ പറഞ്ഞ ഉടനെ എന്തിനു ഞാൻ ചാടി പുറപ്പെട്ടവെന്നു എനിക്കും അറിയില്ല....ഒരുപക്ഷെ അതാവാം വിധി നിമിത്തം എന്നൊക്കെ പറയുന്നത്.....

വെറും ഒരു ദിവസത്തെ പരിചയം...

ഒരു കസിൻ വല്ലപ്പോഴും ഉള്ള ഗുഡ് മോർണിംഗ്...ഇതായിരുന്നല്ലോ ഞങ്ങൾക്കിടയിൽ ഉള്ള ബന്ധം.......

പക്ഷ അത് കണ്ടതും അവൾക്കു എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്....? ഒരുപക്ഷെ അതായിരിക്കും വിധി എന്നൊക്കെ പറയുന്നത്......

അവൾ പറഞ്ഞത് കേട്ട് തലതാഴ്ത്തി മിണ്ടാനാവാതെ ഞാൻ നിന്നു....

അവൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു.....

" അമ്മെ പിന്നെ ഞാൻ എന്റെ ഒരു ഫ്രണ്ടിന്റെ വീട് വരെ പോവാട്ടോ...

ഇല്ല നേരത്തെ വരും...

ആഹ് ശെരി അമ്മെ....'

ഫോൺ വെച്ചിട്ടു അവൾ എന്റെ അടുത്തേക്ക് വന്നു.....

എന്റെ കൈയിൽ പിടിച്ചു എന്നെ വലിച്ചു കൊണ്ട് തിരിച്ചു നടന്നു......

ഞങ്ങൾ വന്ന വഴിയേ

💬 Comments

View all comments