Chapter Title : ദി റൈഡർ 2 [അർജുൻ അർച്ചന]
തിരിച്ചു നടന്നു....എന്റെ വണ്ടിക്കു അടുത്ത് എത്തിയതും അവൾ ആജ്ഞ പോലെ പറഞ്ഞു......
"വണ്ടിയെടുക്ക്.."
ചലിക്കാനാവാതെ ഞാൻ നിന്നു...
വീണ്ടും അവളുടെ കടുത്ത സ്വരം....
"വണ്ടിയെടുക്കാൻ..."
എന്റെ ചുണ്ടുകൾ വിറച്ചു.....
" എങ്ങോട്ടേക്ക....?"
" നിന്റെ വീട്ടിലേക്ക്....."
ഞെട്ടി വിറച്ചുപോയി ഞാൻ....ഇന്നലെ കണ്ട ഇവൾ എന്റെ മേൽ എന്തിനിത്ര അധികാരം കാണിക്കുന്നു........ എനിക്ക് വേണം എങ്കിൽ അവളെ തടയാം എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് പറയാം
...
എന്നാൽ അവൾക് ഞാൻ അടിമപ്പെട്ടു പോയിരുന്നു...എന്നാലും ഒരുവിധം ഞാൻ കാര്യം പറഞ്ഞു
" അവിടെ ആരും ഇല്ല."
" വേണ്ട അവിടെ ആരും വേണം എന്നില്ല വണ്ടിയെടുക്..."
ഞാൻ വണ്ടിയെടുത്തു സ്റ്റാർട്ട് ആക്കി അവൾ പുറകിൽ കയറി......
ഞാൻ വേഗം കുറച്ചാണ് വണ്ടി ഓടിച്ചത്......അവളാകട്ടെ എന്നെ തട്ടാതെ ഇരിക്കുവാൻ ശ്രെദ്ധിച്ചു....
ഞങ്ങൾ എന്റെ വീട്ടിൽ എത്തിച്ചേർന്നു.....
ഞാൻ താക്കോൽ വച്ചിരിക്കുന്ന സ്ഥലത്ത് നിന്നും അതെടുത്തു വീട് തുറന്നു കൊടുത്തു.....
എനിക്ക് മുൻപേ വീട്ടിനുള്ളിൽ പ്രവേശിച്ച അവൾ ഞാൻ പറയാതെ തന്നെ എന്റെ റൂമും കണ്ടുപിടിച്ചു.....
അവളുടെ ബാഗ് ഒക്കെ എന്റെ കട്ടിലിലേക്ക് ഇട്ടു.....
എന്തൊക്കെയോ അവൾ പരതുന്നുണ്ടായിരുന്നു എന്റെ മുറിയിൽ....
ഞാനും എന്റെ മുറിയിലേക്ക് പ്രവേശിച്ചു....
ഒടുവിൽ അവൾ തേടിക്കൊണ്ടിരുന്നത് അവൾക് കിട്ടി.....
എന്റെ ഷെൽഫിന്റെ ഏറ്റവും അടിയിൽ നിന്നു വേണ്ടാത്ത കുറച്ചു സാധനങ്ങളുടെ ഇടയിൽ നിന്നുമവൾ എന്റെ രാത്രിയുടെ കൂട്ടുകാരെ അവൾ പിടിച്ചെടുത്തു....
ഒരു പാക്കറ്റ് സിഗററ്റ്, 2 പൊതി കഞ്ചാവ് അരക്കുപ്പി ബെകാർഡി..
അതുമെടുത്തു ബാത്റൂമിലേക്കു നടക്കുമ്പോൾ എന്നെ ഒരു നോട്ടം നോക്കി ന്റെ സാറേ പിന്നെ
💬 Comments
View all comments