Chapter Title : ദി റൈഡർ 6 [അർജുൻ അർച്ചന]
ഒരു ജീവിതത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല നീ കല്യാണം കഴിഞ്ഞു പോയാൽ എന്റെ അവസ്ഥ എന്തായിരിക്കും എന്നെനിക്ക് അറിയില്ല...... "
നീ നീ എന്നെ വിട്ടു പോകുമോ........?
അതും പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ ഞാൻ കരയാൻ തുടങ്ങി.....
തെറ്റാണ് ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു സോറി സോറി ഒരായിരം സോറി എന്നോട് ക്ഷമിക്കില്ലേ എന്നോട് ദേഷ്യപ്പെടല്ലേ..... "
അവൾ എന്നെ ചേർത്തുപിടിച്ചു.......
" നിന്നെ വിട്ടിട്ട് ഞാൻ എവിടെ പോകാനാ....പക്ഷേ നീ വേറെ ആരെയെങ്കിലും അധികമായി സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ എനിക്ക് എന്തോ അത് വല്ലാത്തൊരു ഇറിറ്റേഷൻ ആണ്......നിനക്ക് എന്നോടുള്ള ഇഷ്ടം കുറഞ്ഞുപോകും എന്നുള്ള പേടി ആയിരിക്കാം പക്ഷേ നീ ഇല്ലാതെ എനിക്ക് പറ്റില്ല പ്രേമം ആണോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ആണോയെന്ന് എനിക്കറിയില്ല പക്ഷെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് അത് പങ്കു വയ്ക്കപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ഞാൻ ഇങ്ങനെയൊക്കെ പ്രതികരിച്ചത്......"
" നീ എന്നെ വിട്ടു പോകല്ലേ ഡി നമുക്ക് ഒരുപാട് യാത്ര പോണ്ടേ അതൊക്കെ കഴിഞ്ഞ് നമ്മുടെ ആഗ്രഹങ്ങൾക്ക് തീർത്തിട്ടു മതി നിന്റെ കല്യാണം..... "
" കോപ്പേ അതൊക്കെ പിന്നെ പോകാം ഒന്നും കഴിച്ചില്ലല്ലോ വാ ഞാൻ വാരി തരാം.., "
" നീ എടുത്തിട്ട് വാ നമുക്ക് ഇവിടെ ഇരുന്നു കഴിക്കാം..... "
അവൾ പോയി ആഹാരം ഒക്കെ എടുത്തോണ്ട് വന്നു..... ഞങ്ങൾ ഒരുമിച്ച് കഴിച്ചു.....എനിക്ക് അവളുടെ കൈകൊണ്ടുതന്നെ വാരി തന്നു.... അതിനുശേഷം നിഖിലയുടെ മാറ്റർ ഞങ്ങൾ പിന്നെ സംസാരിച്ചിട്ടില്ല അവൾ എന്തൊക്കെയോ പറഞ്ഞു സോൾവ് ചെയ്തു
💬 Comments
View all comments