Chapter Title : ദി റൈഡർ 6 [അർജുൻ അർച്ചന]
കാണണം..... അതിനുശേഷം പിന്നെയും വർഷങ്ങൾ മൂന്നു കടന്നുപോയി.....ഞങ്ങൾ പിന്നെ ഒന്നിന് വേണ്ടിയും തല്ലു കൂടിയിട്ടില്ല...... ഇതിനിടയ്ക്ക് എനിക്ക് പ്രൊമോഷൻ കിട്ടി അവൾ പഠിത്തം പൂർത്തിയാക്കുകയും ചെയ്തു... ഇതിനിടയിൽ ഞങ്ങൾ കുറേക്കൂടി അടുത്തു.... പക്ഷേ അത് പ്രേമമെന്ന ലെവലിലേക്ക് എത്തിയില്ല എന്ന് മാത്രം.... എത്തിച്ചില്ല എന്ന് പറയുന്നതാകും ശരി അങ്ങനെ ഒന്നും ഉണ്ടായിരുന്നിട്ടു കൂടി പുറത്തു കാണിച്ചില്ല എന്ന് പറയുന്നതാകും ഏറ്റവും ഉത്തമം..... എന്തൊക്കെ തന്നെയായിരുന്നാലും എന്നോടുള്ള പോസ്സസീവ്നെസ്സ് അവളോ അവളോടുള്ള പോസ്സസീവ്നെസ്സ് ഞാനോ ഒരിക്കലും വിട്ടുകൊടുത്തില്ല....
കവിളത്ത് ഒരു ചെറിയ അടികിട്ടിയപ്പോൾ തന്നെ ഞാൻ ഓർമയിൽ നിന്നുമുണർന്നു.....
അവളുടെ മേൽ ഉള്ള എന്റെ പിടുത്തം അയഞ്ഞു........
എന്റെ മേലെ നിന്നും എഴുന്നേറ്റവൾ കൈ കുത്തി എന്റെ ഇടതു വശം ചേർന്നു കിടന്നു.....
" എന്തുവാ അലോയ്ച്ചങ്ങു കൂട്ടണെ...."
" ഞാനിങ്ങനെ പഴയ കാര്യങ്ങളൊക്കെ ആലോചിക്കുകയായിരുന്നു..... "
" നീ എന്തെങ്കിലും ഒരു സൊല്യൂഷൻ പറയ്..... "
എന്റെ നെഞ്ചിലിട്ട് മൃദുവായി അവൾ ഇടിച്ചു....
" അല്ല ഞാൻ എന്ത് പറയാനാ... "
" പിന്നെ ഞാനാണോ......എന്നെ വിട്ടിട്ട് പോകല്ലേ.... ട്രിപ്പ് പോണം എന്നൊക്കെ പറഞ്ഞത് ഞാനാണോ..... "
" എനിക്ക് പറയാൻ അല്ലെ പറ്റു... എത്ര നാളെന്നു വെച്ച നീ ഇങ്ങനെ നിക്കാൻ പോകുന്നെ കല്യാണം കഴിഞ്ഞും നമുക്ക് പോകാല്ലോ ഇതവിഹിതം ഒന്നുമല്ലല്ലോ നിന്റെ കെട്ടിയോൻ തടയാൻ വേണ്ടിട്ട്.... പോയി നിന്നുകൊടുക്കാനെ ഞാൻ പറയു പോയാൽ ഒരു ചായ കിട്ടിയ ഒരു ജീവിതം..... "
അവൾക്കു കുറിക്ക് കൊള്ളാൻ പാകത്തിന് തന്നെ ഞാൻ മറുപടി കൊടുത്തു... കാരണം
💬 Comments
View all comments