Chapter Title : ദി റൈഡർ 6 [അർജുൻ അർച്ചന]
വേറൊന്നും കൊണ്ടല്ല , അവളെ പിരിഞ്ഞിരിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്.... അവൾ വേറൊരാളുടെ സ്വന്തം ആകാൻ പോകുന്നു എന്ന് പറയുമ്പോൾ അവിടെ എന്റെ മരണമാണ്..... രസം എന്നാൽ ഇതൊന്നും തുറന്നു സംസാരിച്ചിട്ടില്ല എന്നതാണ് എന്നാൽ ഇഷ്ടമാണുതാനും........... ഇനിയും വച്ച് നീട്ടാൻ വയ്യാത്തോണ്ട് അവളുടെ വായിൽ നിന്ന് വീഴുന്നെങ്കിൽ വീഴട്ടെ എന്നു വിചാരിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്......
" വാട്ട് യു മീൻ ? "
ചാടി എഴുനേറ്റു നിന്നവൾ ചോയ്ച്ചു.,....
" കൂൾ ബേബി കൂൾ..... നീ കെട്ടുന്നെങ്കിൽ കെട്ടി പോകാൻ എനിക്ക് യാതൊരു ഒബ്ജെക്ഷനും ഇല്ലന്ന്.... കെട്ടിയാലും നീ എന്റെ കൂടെ കാണുമല്ലോ പിന്നെ എനിക്ക് എന്ത് പ്രശ്നം.... ഇതൊക്കെ ലൈഫിലെ ടെണിംഗ് പോയിന്റ് അല്ലെ മോളുസേ.... ലെറ്റ് ഇറ്റ് ബി..... "
" നിനക്ക് ശെരിക്കും ഒന്നും അറിയാത്തതാണോ അതോ അങ്ങനെ നടിക്കുന്നതോ...... "
" എന്താടി.... "
" നിനക്ക്......നിനക്കപ്പൊ ഞാൻ ഇല്ലെങ്കിലും പ്രശ്നമില്ലേ..... "
അവളുടെ തൊണ്ട ഇടറി... എനിക്കത് കൃത്യമായി മനസ്സിലാകുകയും ചെയ്തു..... എന്നാൽ ഞാൻ അതൊന്നും ഭാവിക്കാതെ തുടർന്നു.....
" അയ്യോ ബേബി നീ കെട്ടി പോയാലും ഞാൻ നിന്നെയോ നീ എന്നെയോ ഉപേക്ഷിക്കുന്നില്ലല്ലോ അങ്ങനെ ഇടയ്ക്ക് ആരെങ്കിലും വന്നാൽ തന്നെ മുറിഞ്ഞു പോകാനുള്ള ബന്ധമാണോ നമ്മുടേത്.... അല്ലല്ലോ പിന്നെ ഞാൻ എന്തിനു പേടിക്കണം എനിക്ക് യാതൊരു പേടിയില്ല... നിനക്ക് സമയമായി എന്ന് നിനക്ക് തോന്നിയാൽ നിനക്ക് കല്യാണം കഴിക്കാം അതിൽ ഞാൻ ഒബ്ജക്ഷൻ പറഞ്ഞിട്ട് കാര്യമില്ലല്ലോ പിന്നെ നീ പറയുന്നതിൽ ഒട്ടും ലോജിക് ഇല്ല....
💬 Comments
View all comments