Chapter Title : ദി റൈഡർ 6 [അർജുൻ അർച്ചന]
നീയില്ലെങ്കിൽ എനിക്ക് പ്രശ്നമില്ലേ എന്നുള്ള ചോദ്യത്തിന് നീ ഇല്ലാതാകുന്നില്ലല്ലോ എന്നുള്ളതാണ് എന്റെ ഉത്തരം.... "
ഞാൻ അവളുടെ നിൽപ്പ് ഒന്ന് വീക്ഷിച്ചു എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ അവൾ എന്നോട് പറഞ്ഞു....
" ഓ അപ്പൊ ഞാൻ കെട്ടി പോകുന്നതിൽ നിനക്ക് ഒരു പ്രശ്നവും ഇല്ലല്ലോ ..... അപ്പൊ പിന്നെ അമ്മയോട് പറയാം എനിക്കീ കല്യാണത്തിന്
സമ്മതമാണെന്ന്..... "
ആ നിന്ന നിൽപ്പിൽ തന്നെ എന്നെ നെഞ്ചിൽ വെള്ളിടി വെട്ടി.... ഞാൻ പ്രതീക്ഷിച്ചതൊന്നും അവൾ പറഞ്ഞത് മറ്റൊന്നും.....
" എന്തേ ഇപ്പോ ഓകെ അല്ലേ..... "
എന്റെ ഭാവവും നിൽപ്പും കണ്ടവൾ ചോദിച്ചു....
" ഹേയ് ഞാൻ പറഞ്ഞതിന്റെ പേരിൽ അങ്ങനെ ഒരു തീരുമാനം എടുക്കണ്ട നന്നായിട്ട് ആലോചിച്ചു മതി..... "
എന്റെ പതർച്ച പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു.....
" ഇല്ല നന്നായിട്ട് ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്.... "
എനിക്ക് തറഞ്ഞു കയറി ഇവൾ ആയിട്ട് ഒന്നും പറയുന്ന ലക്ഷണമില്ല..... ശരി ഞാൻ തോറ്റു കൊടുക്കാം..... എന്തായാലും പറഞ്ഞേ പറ്റൂ ആരെങ്കിലും ഒരാൾ.......എനിക്ക് തോറ്റു ശീലമുള്ളത് കൊണ്ട് ഞാൻ ഞാൻ തന്നെ പറയാം എന്ന് ഉറപ്പിച്ചു....... ഒരർത്ഥത്തിൽ പറഞ്ഞാൽ അവളോട് മാത്രമേ എനിക്ക് തോൽക്കാൻ മനസ്സ് ഉണ്ടായിരുന്നുള്ളൂ......
അവളെ പിടിച്ച് നേരെ ബെഡിലേക്ക് തള്ളിയിട്ടു...... ഞാനും ചാടി അവളുടെ മേലെ കിടന്നു.... അവളെ വരിഞ്ഞുമുറുക്കി ഒന്നു തിരിഞ്ഞ് ഞാൻ അടിയിലും അവൾ എന്റെ മേലെയും ആയി....... അവൾ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.......
" നിനക്ക് കെട്ടണോ.....? "
ആ ചോദ്യം ചോദിക്കുമ്പോൾ തന്നെ ഞാൻ ഒന്നുകൂടി അവളെ വരിഞ്ഞുമുറുക്കി
💬 Comments
View all comments