Chapter Title : ദി റൈഡർ 6 [അർജുൻ അർച്ചന]
എന്നിലേക്ക് ചേർത്തിട്ടുണ്ടായിരുന്നു ഒരിഞ്ച് സ്ഥലം പോലും ഗ്യാപ്പ് ഇല്ലാത്ത വിധം ഇരു ശരീരങ്ങളും ചേർന്നിരുന്നു........
എന്റെ മുഖവും അവളുടെ മുഖവും തമ്മിൽ വളരെ വളരെ ചെറിയൊരു ദൂരം മാത്രം ഒന്ന് എത്തിച്ചാൽ അവളുടെ ചുണ്ടുകൾ എന്റെതായി അത്രമാത്രം അടുത്ത്....അവളുടെ കണ്ണിലേക്ക് മാത്രം നോക്കി ഞാൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചു.....
" നിനക്ക് കെട്ടണോന്ന്......? "
" അതിനു എന്നെ വിട്ടു കൊടുക്കുമോ ? "
" വിട്ടു കൊടുക്കണോ ഞാൻ........? "
" വേണ്ട"
" എന്റെതുമാത്രം ആയിക്കൂടെ..... "
" എന്നും അങ്ങനെ തന്നെയായിരുന്നല്ലോ നീയല്ലേ വൈകിയത് അറിയാൻ.... "
" അറിയാൻ വൈകിയത് അല്ല എന്നോ അറിഞ്ഞതാണ്...... പറയാൻ ഒരു മടി പിന്നെ നിന്റെ ഉള്ളിൽ അതില്ലെങ്കിൽ വെറുതെയായി പോകില്ലേ........ "
" നിനക്ക് എല്ലാം അറിയാമായിരുന്നിട്ടു കൂടി നീ അറിയാത്ത മാതിരി നടന്നു,..... ഇപ്പ തന്നെ എന്നെ കൊണ്ട് പറയിക്കാൻ നോക്കിയതല്ലേ എനിക്ക് മനസ്സിലായി..,.അതുകൊണ്ട് തന്നെയാ അങ്ങനെയൊക്കെ പറഞ്ഞത്..... നിനക്ക് വിഷമായോ.... "
" എടി മിടുക്കി നീ വിചാരിച്ചപോലെയല്ലല്ലോ കാഞ്ഞ ബുദ്ധിയാ..,."
എന്റെ നെഞ്ചിൽ വിരൽ കുത്തികൊണ്ടവൾ പറഞ്ഞു....
ആറേഴ് കൊല്ലായില്ലേ നിന്റെ കൂടെ നടക്കാൻ തുടങ്ങിയിട്ട് ഇതിലപ്പുറവും പ്രതീക്ഷിക്കാം ...,... "
ഞാൻ ചിരിച്ചു...
കാര്യം അവൾക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു...... പക്ഷേ എന്തോ ഇപ്പോ ഇങ്ങനെ കേൾക്കുമ്പോൾ ഒരു സുഖം എനിക്ക് ആ ഫീലിങ് വല്ലാതെ ഇഷ്ടപ്പെട്ടു.....
അവളും ചിരിക്കുന്നുണ്ടായിരുന്നു.......... എന്റെ ചിരി പതിയെപതിയെ നേർത്തു....
ഞാൻ അവളുടെ മുഖത്തേക്കു ഉറ്റു നോക്കി... അവളുടെ ചിരിയും
💬 Comments
View all comments