Chapter Title : ദി റൈഡർ [അർജുൻ അർച്ചന]
ദി റൈഡർ
Story : The Rider | Author : Arjun Archana
ഹായ് കൂട്ടുകാരെ ഇതൊരു ഒരു പ്രണയ കഥ ആണ്.... എന്റെ തന്നെ കഥ എന്റെ അനു എന്ന യഥാർഥ കഥയുടെ കൂടെ കുറച്ചു എരിവും പുളിയും ചേർന്ന കഥ... റൈഡർ............... നിങ്ങൾക് ഇഷ്ടമായാൽ മാത്രമേ ഞാൻ തുടർന്നും എഴുതൂ...
വെയിൽ മുഖത്തു ഏറ്റപ്പോൾ ആണ് അമ്മു കണ്ണ് തിരുമ്മി എഴുന്നേറ്റത്.....
അവൾ മൊബൈൽ നോക്കി 14 മിസ്കാൾ.....
എല്ലാം അച്ചുവിന്റെ തന്നെ......
അവൾ അച്ചുവിന്റെ നമ്പർ ഡൈൽ ചെയ്തു കാതോരം ചേർത്തു.........
"എവിടയായിരുന്നെടീ നീ.... ചത്ത് കിടക്കുവായിരുന്നോ...... "
" അതിരാവിലെ വിളിക്കാൻ മാത്രം എന്ത് തേങ്ങയ നിനക്കു പറയാൻ ഉള്ളെ.. "
" കുന്തം ഇനീപ്പോ നിന്റെ ആവിശ്യം എനിക്കില്ല പോടീ പുല്ലേ...... "
" രാവിലെ വിളിച്ചു മനുഷ്യനെ വടി ആകാതെ വെച്ചിട്ടു പോടീ മൈരെ..... "
അവൾ ദേഷ്യത്തോടെ കാൾ കട്ട് ചെയ്ത്... വാതിൽ തുറന്നു നേരെ അടുക്കളയിലോട്ടു പോയി.....
അമ്മെ..... എന്ന് നീട്ടി വിളിച്ചുകൊണ്ടു അവൾ അടുക്കളയിലേക്കു കയറി.......
എന്തൊരു ഉറക്കമാടീ ഇത് പോ പോയി പല്ലുതേയ്ച് വാ കാപ്പി തരാം........
"അതെങ്ങനാ കുഞ്ഞമ്മേ മൂട്ടിൽ വെയിൽ അടിച്ചാൽ അല്ലെ അവൾ എണീക്കു...... "
അമ്മു ഞെട്ടി തിരിഞ്ഞുനോക്കി...
.അച്ചു.... !!!!
"എന്താ തുറിച്ചു നോക്കുന്നെ.."
" രാവിലെ എന്തിനാടി കുരുപ്പേ നിന്നേ കെട്ടിയെടുത്തത്...."
... ഇങ്ങോട്ടേക്ക് വരാനാ നിന്നേ വിളിച്ചത് മോൾ എടുത്തില്ല അപ്പൊ പിന്നെ ബസ് പിടിച്ചു ഇങ്ങു പോന്നു....."
"ഓഹ് നന്നായി."
അവൾ അതും പറഞ്ഞു അപ്പുറത്തേക്ക് പോയി.....
അവൾ അശ്വതി അമ്മു എന്ന് വിളിക്കും ഡിഗ്രി കമ്പ്ലീറ്റ് ചെയ്ത് ജോലിക് വേണ്ടി വെയിറ്റ് ചെയുന്നു നേരത്തെ നിങ്ങൾ കണ്ടത് അഞ്ജലി
അമ്മുവിൻറെ അച്ചു..... ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു.... അവളെ കസിൻ അതിലുപരി അവളുടെ ബെസ്റ് ഫ്രണ്ട്....(എന്ന് വെയ്പ്) ഹൃദയം ഇല്ലാതെ ജീവൻ നിലനികുമോ......
അമ്മുവിനെ അനുസരിപ്പിക്കാൻ കഴിവുള്ള ഒരേ ഒരാൾ......
കാപ്പി കുടിയും കഴിഞ്ഞു നേരെ വന്നു ടീവീ കാണാൻ ഇരുന്നു......
അച്ചു അവളുടെ അടുത്ത് വന്നിരുന്നു......
"രാവിലെ എന്തിനാ വന്നെന്നു അറിയോ....."
"ഇല്ല........... "
"ഇന്ന് ഒരുകൂട്ടർ വരും എന്ന് പറയുന്നു... "
"വരട്ടെ"
" എന്തോന്നാ പറയണേ എനിക്ക് എനിക്ക്..... "
വാക്കുകൾ കിട്ടാതെ അവൾ പരതി..
" ഹ
💬 Comments
View all comments