Chapter Title : ദി റൈഡർ [അർജുൻ അർച്ചന]
അടുത്തകാലത്തെങ്ങും ഈ ഡോർ തുറക്കപെടില്ലെന്ന് മനസിലായ ഞാൻ തിരിഞ്ഞു പോകാൻ തുടങ്ങിയതും വാതിൽ തുറന്നു ഒരു കൈ എന്നെ വലിച്ചു അകത്തേക്കിട്ടതും ഒരുമിച്ചായിരുന്നു.......
ഞാൻ നേരെ വന്നു വീണത് എന്റെ കട്ടിലിലോട്ടും.......
ഞാൻ അവളുടെ മുഖത്തേക്കു നോക്കി ഭദ്രകാളി നോക്കുംപോലെ ഉണ്ടായിരുന്നു എനിക്ക് അത് കണ്ടപ്പോൾ 7 വര്ഷം മുൻപ് ഞങ്ങൾ കണ്ടുമുട്ടിയ അടക്കം എല്ലാം ഓര്മ വന്നു....
7 വര്ഷം മുൻപ് നടന്ന ഒരു കല്യാണത്തിന്റെ അന്ന് രാവിലെ....
അന്നെന്റെ കസിൻന്റെ കല്യാണം ആയിരുന്നു....
എല്ലാരെക്കാളും മുൻപേ ഞാൻ ഒരുങ്ങി ഇറങ്ങി നിന്നു...
അന്ന് ഞാൻ നല്ല ഉത്സാഹത്തിൽ ആയിരുന്നു……എന്നെ മടുപ്പിച്ച ഓരോരു കാര്യം എന്റെ ഒരുക്കവും ഡ്രെസ്സും തന്നെ…..
അതെ ഞാൻ ഒരു ടോംബോയ് ആണ് … പിന്നെ ഡ്രെസ്സിന്റെ കാര്യം പറയണ്ടല്ലോ…. എന്നാലും കല്യാണം ആയതിനാലും ബന്ധുക്കൾ കൂടുന്നതിനാലും എനിക്കും ഒരുങ്ങേണ്ടി വന്നു….
ബന്ധുക്കളെ മനസ്സിൽ പ്രാകികൊണ്ട് ഞാൻ ബാക്കി ഉള്ളർവർക് വേണ്ടി കാത്തുനിന്നു…..
9 മണിക് എത്തേണ്ടതാണ്…..
8 മണിക് തന്നെ എല്ലാരും ഒരുങ്ങി വന്നു…….
അങ്ങനെ എല്ലാവരും യാത്ര തിരിച്ചു….
കൃത്യം 9 മണിക് തന്നെ ഞാനും വീട്ടുകാരും എത്തിച്ചേർന്നു……
എല്ലാരും കല്യാണത്തിന്റെ തിരക്കിൽ മുഴുകി നടന്നു…
രാവിലെ ഉള്ള ആവേശം മൊത്തവും ചോർന്നു പോയിരുന്നു കാരണം അവിടെ എത്തിയ മുതൽ നല്ല കിടിലം പെൺപിള്ളേരെ ഞാൻ കാണുണ്ടാർന്നു……എനിക്ക് ദേഷ്യവും നിരാശയും ഒരുപോലെ വന്നു…….
എന്റെ യൂഷ്വൽ വേഷത്തിൽ ആണ് എനിക്ക് വായിനോക്കാൻ ഇഷ്ട്ടം…..
എന്തായാലും എല്ലാപേരെയും പ്രാകികൊണ്ട് ഞാൻ ഒരു മൂലയ്ക് പോയി ഇരുന്നു…….
ആളുകൾ എത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു…….
💬 Comments
View all comments