0%

Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]

Author : Kambikathakal Read All Parts 2.5K

അതുകൊണ്ട് അവരോട് യാത്ര പറഞ്ഞു സ്വാതി ബസ്സ്റ്റോപ്പിലേക്ക് നടന്നു....

സമയം ആറുമണി....

"ഹലോ മോഹനേട്ടാ സ്വാതി എന്താണ് ഇതുവരെ വരാത്തെ... "അടുക്കളയിൽ ചായ കുടിക്കുകയായിരുന്ന ഋഷി ഇതുവരെ സ്വാതിയെ കൊണ്ടുവരാത്തത് എന്താണെന്ന് അറിയാൻ മോഹനനെ വിളിച്ചു..

"അത് സർ സ്വാതി വീടുവരെ പോയതാ.. ഇതുവരെ എത്തിയിട്ടില്ല... കാര്യങ്ങൾ എല്ലാം മോഹനൻ ഋഷിയോട് പറഞ്ഞു ഞാൻ പോയി അന്യോഷിക്കാം സർ.."

"മ്മ് അവളുടെ വീട് എവിടെയാ.."

"ഇടിക്കി ആണ് സാറെ.."

"രാത്രിയായല്ലോ.. ഇനി ചേട്ടൻ പോകണ്ട ഞാൻ തന്നെ പോകാം... അവളുടെ ഡീറ്റെയിൽ ഇങ്ങു അയക്ക്.."

അതും പറഞ്ഞു ഋഷി വണ്ടി എടുക്കാനായി നടന്നു.. അടുക്കളയുടെ വാതിൽ പടിയിൽ എത്തിയപ്പോളാണ് ഋഷിയുടെ മനസ്സിൽ മറ്റൊരു ചിന്ത വന്നത്..

ഋഷി തിരിഞ്ഞു.. ഷെൽഫിൽ ഇരിക്കുന്ന ഒരു കുപ്പിയെടുത്തു പോക്കറ്റിലിട്ട് വണ്ടി എടുത്തു സ്വാതിയുടെ വീട് ലക്ഷ്യമാക്കി ഓടിച്ചു....

സമയം ഏഴര... സ്വാതിക്ക് അപ്പോഴും വണ്ടികിട്ടിയിട്ടില്ലായിരുന്നു...

അവൾ ആകെ പരിഭ്രമിക്കാൻ തുടങ്ങി.. "ഇന്നു അവസാന ദിവസം അല്ലെ... അല്ലെങ്കിൽ തന്നെ സാർ കലിപ്പാ ഇതുകൂടി ആയാൽ..."

"പടിക്കൽ കൊണ്ടുപോയി കാലമുടച്ചല്ലോ.. ശെ... " സ്വാതി മനസിലോർത്തു...

സമയം മെല്ലെ നീങ്ങി അവസാന ബസ്സും വരേണ്ട സമയം കഴിഞ്ഞതും സ്വാതിയുടെ സകല പ്രതീക്ഷയും തീർന്നു....

ഫോൺ ആണെങ്കിൽ ചാർജ് തീർന്നു ഓഫ്‌ ആയി.. അതുകൊണ്ട് മോഹനേട്ടനെ വിളിക്കാനും കഴിയുന്നില്ല...

സ്വാതി ആകെ ടെൻഷനിലായി....

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല... സമയം എട്ടര കഴിഞ്ഞിരിക്കുന്നു... സ്വാതി തിരിഞ്ഞു ജാനുചേച്ചിയുടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോളാണ് മുമ്പിൽ ഒരു വണ്ടി വന്നു നിന്നത്...

സ്വാതി ആദ്യംമൊന്നു പേടിച്ചെങ്കിലും..

💬 Comments

View all comments