0%

Chapter Title : ദി ടൈം 1 [Fang leng]

Author : Kambikathakal Read All Parts 611

ആയിരുന്നെങ്കിൽ ഇപ്പോഴെ നിന്റെ ചേച്ചിയെ ഡിവോഴ്സ് ചെയ്തേനെ നന്ദി വേണമെടാ നന്ദി ഒന്നുമില്ലെങ്കിലും രണ്ട് വയസ്സിന് മൂത്ത നിന്റെ ചേച്ചിയെ ഞാൻ കെട്ടിയില്ലേ

സാം :ആരെങ്കിലും പറഞ്ഞോ കെട്ടാൻ

ജൂണോ : ഓഹ് ഇപ്പൊ അങ്ങനെയായി അല്ലേ

സാം :എന്റെ റിയ അവൾ എന്തിനാടാ മരിച്ചത്

ജൂണോ :ആർക്കറിയാം

സാം :എന്നോട് ജീവിക്കാൻ പറഞ്ഞിട്ട് അവൾ പോയേക്കുന്നു ഹും ഞാനും പോകുവാ

ഇത്രയും പറഞ്ഞു സാം ഫ്ലാറ്റിനും പുറത്തേക്കു നടക്കാൻ തുടങ്ങി

ജൂണോ :ടാ നീ എങ്ങോട്ടാ നാളെ നിന്നെ കൊണ്ട് പോയില്ലെങ്കിൽ നിന്റെ ചേച്ചി എന്നെ കൊല്ലും ടാ

എന്നാൽ സാം ഇതൊന്നും വക വെക്കാതെ മുൻപോട്ട് നടന്നു

അല്പസമയത്തിന് ശേഷം സാം ഒരു കടയുടെ മുൻപിൽ

"അടക്യല്ലേ അടക്യല്ലേ "

സാം വേഗം തന്നെ കടയുടെ ഉള്ളിൽ കയറി

സാം :ഹലോ മൈ ഡിയർ റിയയുടെ അച്ചാ

"നീ ഇന്നും കുടിച്ചോ "

സാം :കുറച്ച്

"എന്തിനാ മോനേ എല്ലാം കഴിഞ്ഞിട്ട് ഒരുപാട് നയാളായില്ലേ ഞാൻ പോലും എല്ലാം മറക്കാൻ തുടങ്ങി എന്നിട്ടും നീ "

സാം :എങ്ങനെ മറക്കാനാ എന്നോട് ജീവിക്കാൻ പറഞ്ഞിട്ട് അവൾ പോയില്ലേ എന്തിനാണച്ചാ അവൾ

അച്ഛൻ :എല്ലാം എന്റെ തെറ്റാ കുറച്ച് നേരമെങ്കിലും ഞാൻ അവളോടൊപ്പം ചിലവഴിക്കണമായിരുന്നു അവളുടെ പ്രശ്നങ്ങൾ മനസ്സിലാക്കണമായിരുന്നു എന്നാൽ എനിക്കതിനായില്ലാ ഞാൻ ഒരു പരാജയപ്പെട്ട അച്ചനാണ്

സാം പെട്ടന്ന് അവിടെ വെച്ചിരുന്ന റിയയുടെ ഡയറി കയ്യിലെടുത്തു

അച്ഛൻ :നീ ഇത് എത്രമത്തെ തവണയാ ഇത് വായിക്കുന്നത് ഹാ എന്തെങ്കിലും ചെയ്യ് ഞാൻ ഇപ്പോൾ വരാം

💬 Comments

View all comments