Chapter Title : ദി ടൈം 1 [Fang leng]
വേണ്ട
ഇത് കേട്ട സാം പതിയെ ചിരിച്ചുകൊണ്ട് ജീനയുടെ അടുത്തേക്ക് ഇരുന്നു ശേഷം
സാം :ഇതൊക്കെ അനാവശ്യമായ വാശിയല്ലേ നമ്മുടെ കൂടെ വഴക്ക് കൂടാൻ എങ്കിലും ഒരാൾ ഉള്ളത് നല്ലതല്ലേ ഇതിനൊക്കെ ഇങ്ങനെ മരിക്കണം എന്ന് പറഞ്ഞാൽ എങ്ങനെയാ നമ്മൾ എല്ലാവരുടെയും മുൻപിൽ നന്നായിജീവിക്കുകയല്ലേ വേണ്ടത് ദാ ഈ മരുന്ന് കഴിച്ച് അമ്മയുമായുള്ള പ്രശ്നം ഒക്കെ തീർത്തെ
ജീന :വലിയ ഉപദേശമൊക്കെയാണല്ലോ ഇതൊക്കെ എവിടെ നിന്ന് കിട്ടി
സാം :ഇത് എന്റെ വാക്കൊന്നുമല്ല ഇത് എന്റെ ഒരു കൂട്ടുകാരി വർഷങ്ങൾക്ക് മുൻപ് എന്നോട് പറഞ്ഞതാ അത് ഞാൻ നിന്നോട് പറഞ്ഞു അത്രെ ഉള്ളു
ജീന :കൂട്ടുകാരി പറഞ്ഞതോ അപ്പോൾ നിങ്ങളും എന്നെ പോലെ മരിക്കാൻ നോക്കിയിട്ടുണ്ടോ
സാം :ഒരുപാട് തവണ
ജീന :എന്തിന്..
സാം :അതൊക്കെ പറയാം ഈ മരുന്ന് ആദ്യം കഴിക്ക്
ജീന പതിയെ മരുന്ന് കയ്യിൽ വാങ്ങി കഴിച്ചു
സാം :മിടുക്കി ആയല്ലോ ഇനി കുറച്ച് റസ്റ്റ് എടുക്ക്
ജീന :അതൊക്കെ എടുക്കാം നിങ്ങൾ എന്തിനാ മരിക്കാൻ നോക്കിയത് എന്ന് പറ
സാം :ഇപ്പോ തന്നെ അറിയണോ
ജീന :അതെ അറിയണം
സാം :ഉം ശെരി ഇത് ഞാൻ ജീനയെ പോലെ ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്തു നടന്ന കഥയാണ് എന്റെ ക്ലാസ്സിലെ ഒരു ബുദ്ധിജീവിയായിരുന്നു ഞാൻ
ജീന :തള്ള് തുടങ്ങി
സാം :അല്ല സത്യം ഞാൻ അധികം ആരോടും മിണ്ടില്ലായിരുന്നു ഒരു സോഡാ കുപ്പി ഗ്ലാസും വെച്ച് അന്നത്തെ എന്റെ കോലം ഒന്ന് കാണേണ്ടത് തന്നെയാ ഞാൻ നന്നായി പഠിക്കുമായിരുന്നു എന്നാൽ എനിക്ക്
💬 Comments
View all comments