0%

Chapter Title : ദി ടൈം 1 [Fang leng]

Author : Kambikathakal Read All Parts 603

ക്ലാസ്സിൽ ഒരുപാട് പ്രശ്നങ്ങളെയും അഭിമുഖികരിക്കേണ്ടിയിരുന്നു എല്ലാ ക്ലാസ്സിലും ഉള്ളത് പോലെ എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു ഒരു റൗടി ഗ്യാങ് അവരുടെ സ്ഥിരം വേട്ട മൃഗം ഞാൻ ആയിരുന്നു അവരുടെ ഹോം വർക്ക് അസൈൻ മെന്റ് എല്ലാം ഞാൻ ആയിരുന്നു ചെയ്തിരുന്നത് ഒരു കാരണവും ഇല്ലാതെ അവർ എന്നെ ഉപദ്രവിക്കുമായിരുന്നു ഞാൻ ഇതൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല പരമാവധി അവരെ പിണക്കാതെ ഞാൻ മുൻപോട്ട് പോയി എന്നാൽ അന്ന് എന്റെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചു അന്ന് അവൾ ആദ്യമായി മിസ്സിനോടൊപ്പം ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നു ഞാൻ അവളെ ഒരു നോക്കേ കണ്ടുള്ളു..

ജീന :നായിക എൻട്രി ചെയ്തല്ലേ എന്നിട്ട് എന്നിട്ട്...

സാം :ഇടയിൽ കയറിയാൽ ഞാൻ ഇപ്പൊ നിർത്തും മിണ്ടാതെ ഇരുന്ന് കേൾക്ക്

മിസ്സ്‌ ആ പെൺകുട്ടിയുമായി ക്ലാസ്സിനുള്ളിലേക്ക് എത്തി സാം അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു പെട്ടെന്നാണ് അവളുടെ ശ്രദ്ധ സാമിലേക്ക് തിരിഞ്ഞത് ഇത് കണ്ട സാം ഉടൻ തന്നെ നോട്ട് ബുക്കിലേക്ക് നോക്കി കുനിഞ്ഞിരുന്നു

മിസ്സ്‌ :കുട്ടികളെ ഇത് നമ്മുടെ ക്ലാസ്സിലേക്ക് പുതുതായി വന്ന കുട്ടിയാണ് റിയ, റിയാ എല്ലവർക്ക് നിന്നെ പരിചയ പെടുത്ത്‌

റിയ പതിയെ മുൻപോട്ട് വന്നു ശേഷം

"എന്റെ പേര് റിയ എനിക്ക് കൂടുതലായി ഒന്നും പറയാൻ ഇല്ല എനിക്ക് ആരുമായും സൗഹൃദം ഉണ്ടാക്കാൻ താല്പര്യമില്ല എന്നോട് സൗഹൃദം ഉണ്ടാക്കാനും ആരും നോക്കണ്ട അത് നിങ്ങൾക്ക് നല്ലതല്ല "

ഇത്രയും പറഞ്ഞു റിയ പിന്നിലെ സീറ്റിൽ പോയിരുന്നു

ജീന :അമ്പോ ഇത് എന്ത് സാധനം ഇതൊക്കെ സത്യം തന്നെയാണോ

സാം :പിന്നല്ലാതെ

💬 Comments

View all comments