Chapter Title : ദി ടൈം 1 [Fang leng]
ഉണ്ട് ഒന്നടക്ക്
രാഹുൽ :ശെരി
ഇത്രയും പറഞ്ഞു രാഹുൽ പതിയെ തന്റെ കണ്ണുകൾ അടച്ചു അടുത്ത നിമിഷം രാഹുലിന്റെ പാന്റ് വലിച്ചു താഴ്ത്തിയ ശേഷം റിയ സാമിനടുത്തേക്ക് ഓടി ഈ കാഴ്ച്ച കണ്ട് അവിടെ ഉണ്ടായിരുന്നവർ മുഴുവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി
സാം :നീ എന്താ ഈ കാണിച്ചേ
"വേഗം വാടാ പൊട്ടാ "ഇത്രയും പറഞ്ഞു സാമിന്റെ കയ്യും പിടിച്ചു റിയ മുൻപോട്ട് ഓടി
ജീന :ഓഹ് പൊളി അവർക്ക് എന്തൊരു ധൈര്യമാ
സാം :സത്യം അവളെപോലൊരാളെ ഞാൻ വേറേ കണ്ടിട്ടില്ല അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഓടിയപ്പോൾ അതുവരെ എനിക്കുണ്ടായിരുന്ന എല്ലാ വിഷമവും അലിഞ്ഞില്ലാതായി എനിക്ക് എവിടുന്നോ ധൈര്യം ലഭിച്ചു
ജീന :എന്നിട്ട്
സാം :എന്നിട്ടെന്താ ഞാൻ ആത്മ വിശ്വാസത്തോടെ പഠിച്ചു ഇപ്പോൾ ഡോക്ടർ ആയി അന്ന് ഞാൻ മരിച്ചിരുന്നെങ്കിലോ അതാണ് ഞാൻ പറഞ്ഞത് നമ്മൾ മരിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ് വേണ്ടത്
ജീന :ശെരി ഞാൻ മരിക്കുന്നില്ല പോരെ
സാം :നല്ല തീരുമാനം
ജീന :പിന്നെ റിയ ചേച്ചി ഇപ്പോൾ എന്ത് ചെയ്യുന്നു
ഇത് കേട്ട സാമിന്റെ മുഖം പെട്ടെന്ന് വാടി
സാം :ഇനി കഥയൊക്കെ പിന്നെ എനിക്ക് റൗണ്ട്സിന് സമയമായി ജീന കിടന്നോ
ഇത്രയും പറഞ്ഞു സാം വേഗം റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ശേഷം അടുത്ത് കണ്ട ലിഫ്റ്റിനുള്ളിലേക്ക് കയറി സാമിന്റെ ഓർമ വർഷങ്ങൾക്ക് മുൻപുള്ള ആ ദിവസത്തിലേക്ക് പോയി
"എല്ലാവരും റിയയുടെ കാര്യം അറിഞ്ഞോ "
പെട്ടെന്നാണ് ഇതും പറഞ്ഞുകൊണ്ട് ക്ലാസ്സ് ലീഡർ ക്ലാസ്സിലേക്ക് ഓടി കിതച്ചുകൊണ്ട് എത്തിയത്
"എന്താടി അവൾ ആരെയെങ്കിലും
💬 Comments
View all comments