Chapter Title : ദി ടൈം 1 [Fang leng]
വെച്ചാൽ കുടിച്ചോ
ജൂണോ പതിയെ ഗ്ലാസ്സുകളിൽ മദ്യം ഒഴിച്ചു
ജൂണോ :അളിയാ നിന്റെ ചേച്ചി പറയുന്നതിലും കാര്യം ഉണ്ട് നീ ആ റിയയെ മറന്നേക്ക് നാളെ നീ കാണാൻ പോകുന്ന കുട്ടിയുണ്ടല്ലോ അവളും ഡോക്ടർ ആണ് നിനക്ക് പറ്റിയ ഫാമിലിയും
സാം :നിങ്ങൾക്കൊക്കെ എന്താ എനിക്കൊരു റിയയെയും അറിയില്ല അവൾക്ക് വീണ്ടിയൊന്നുമല്ല ഞാൻ കല്യാണം കഴിക്കാത്തത്
ജൂണോ :ശെരി ശെരി അളിയൻ ഇത് പിടിപ്പിക്ക് ആ ദേഷ്യം ഒന്ന് കുറയട്ടെ
ഇത്രയും പറഞ്ഞു ജൂണോ സാമിന് മദ്യം നൽകി
അല്പസമയത്തിന് ശേഷം
സാം :റിയ അവൾ ചിരിക്കുന്നത് നീ കണ്ടിട്ടുണ്ടോ അവൾ ചിരിച്ചാൽ അവളുടെ എട്ടുപല്ലും വെളിയിൽ കാണും അത് കാണാൻ നല്ല രസമാണ് പക്ഷെ അവൾ അങ്ങനെയൊന്നും ചിരിക്കാറില്ല പിന്നെ അവൾ എന്നെ പൊട്ടാന്ന് വിളിക്കും അത് കേൾക്കുമ്പോൾ എനിക്ക് നാണം വരും
ജൂണോ :ഓഹ് ഒന്ന് നിർത്ത് ഇത് ഇപ്പോ കുറേ ആയി കേൾക്കുന്നു വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം അവന്റെ ഒരു റിയാ
സാം :നീ പോടാ പട്ടി എന്റെ ക്ലാസ്സിൽ ഇരുന്ന് എന്റെ കൂടെ പഠിച്ചിട്ട് എന്റെ ചേച്ചിയെ കറക്കി എടുത്തതും പോരാ
ജൂണോ :ആര് ആരെ കറക്കിയെടുത്തെന്നാ നിന്റെ ചേച്ചിയാ എന്നെ കറക്കിഎടുത്തത് ഞാൻ അല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോഴെ നിന്റെ ചേച്ചിയെ ഡിവോഴ്സ് ചെയ്തേനെ നന്ദി വേണമെടാ നന്ദി ഒന്നുമില്ലെങ്കിലും രണ്ട് വയസ്സിന് മൂത്ത നിന്റെ ചേച്ചിയെ ഞാൻ കെട്ടിയില്ലേ
സാം :ആരെങ്കിലും പറഞ്ഞോ കെട്ടാൻ
ജൂണോ : ഓഹ് ഇപ്പൊ അങ്ങനെയായി അല്ലേ
സാം :എന്റെ റിയ അവൾ എന്തിനാടാ മരിച്ചത്
ജൂണോ :ആർക്കറിയാം
സാം :എന്നോട് ജീവിക്കാൻ പറഞ്ഞിട്ട് അവൾ പോയേക്കുന്നു ഹും ഞാനും പോകുവാ
ഇത്രയും പറഞ്ഞു സാം ഫ്ലാറ്റിനും പുറത്തേക്കു നടക്കാൻ തുടങ്ങി
ജൂണോ :ടാ നീ എങ്ങോട്ടാ നാളെ നിന്നെ കൊണ്ട് പോയില്ലെങ്കിൽ നിന്റെ ചേച്ചി എന്നെ കൊല്ലും ടാ
എന്നാൽ സാം ഇതൊന്നും വക വെക്കാതെ മുൻപോട്ട് നടന്നു
അല്പസമയത്തിന് ശേഷം സാം ഒരു കടയുടെ മുൻപിൽ
"അടക്യല്ലേ അടക്യല്ലേ "
💬 Comments
View all comments