0%

Chapter Title : ദി ടൈം 1 [Fang leng]

Author : Kambikathakal Read All Parts 252

സാം വേഗം തന്നെ കടയുടെ ഉള്ളിൽ കയറി

സാം :ഹലോ മൈ ഡിയർ റിയയുടെ അച്ചാ

"നീ ഇന്നും കുടിച്ചോ "

സാം :കുറച്ച്

"എന്തിനാ മോനേ എല്ലാം കഴിഞ്ഞിട്ട് ഒരുപാട് നയാളായില്ലേ ഞാൻ പോലും എല്ലാം മറക്കാൻ തുടങ്ങി എന്നിട്ടും നീ "

സാം :എങ്ങനെ മറക്കാനാ എന്നോട് ജീവിക്കാൻ പറഞ്ഞിട്ട് അവൾ പോയില്ലേ എന്തിനാണച്ചാ അവൾ

അച്ഛൻ :എല്ലാം എന്റെ തെറ്റാ കുറച്ച് നേരമെങ്കിലും ഞാൻ അവളോടൊപ്പം ചിലവഴിക്കണമായിരുന്നു അവളുടെ പ്രശ്നങ്ങൾ മനസ്സിലാക്കണമായിരുന്നു എന്നാൽ എനിക്കതിനായില്ലാ ഞാൻ ഒരു പരാജയപ്പെട്ട അച്ചനാണ്

സാം പെട്ടന്ന് അവിടെ വെച്ചിരുന്ന റിയയുടെ ഡയറി കയ്യിലെടുത്തു

അച്ഛൻ :നീ ഇത് എത്രമത്തെ തവണയാ ഇത് വായിക്കുന്നത് ഹാ എന്തെങ്കിലും ചെയ്യ് ഞാൻ ഇപ്പോൾ വരാം ഇത്രയും പറഞ്ഞു അയാൾ പുറത്തേക്കു പോയി

സാം പതിയെ വായിച്ചു

"എന്റെ ക്ലാസ്സിൽ ഒരു പൊട്ടൻ ഉണ്ട് സാം "

സാം പതിയെ ചിരിച്ചു "പൊട്ടൻ ഹ"

"എനിക്ക് പറ്റും എല്ലാ പ്രശ്നങ്ങളും തീരും ഞാൻ പിടിച്ചു നിൽക്കും "

ഇത് വായിച്ച സാം ഡയറി മടക്കി

സാം :പിടിച്ചു നിൽക്കുമെങ്കിൽ പിന്നെ എന്തിനാടി മരിച്ചത് എനിക്ക് എത്ര വിഷമം ഉണ്ടെന്ന് അറിയാമോ

പെട്ടെന്നാണ് അവിടെ ഉണ്ടായിരുന്ന റെഡിയോ ഓൺ ആയത്

"ഹലോ ഇത് യെല്ലോ fm 90.1 അപ്പോൾ ഇന്നത്തെ ടോപിക്ക് ടൈം നിങ്ങൾ സമയത്തെ മാറ്റുവാൻ സാധിച്ചാൽ നിങ്ങൾ എന്ത് ചെയ്യും നിങ്ങൾ തിരികെ പോകുവാൻ ആഗ്രഹിക്കുമോ അങ്ങനെ പോയാൽ എന്തൊക്കെ ചെയ്യും വേഗം വിളിക്കു നിങ്ങളുടെ അഭിപ്രായങ്ങൾ പറയു"

സാം :ഞാൻ തിരികെ പോകും എനിക്കവസരം കിട്ടിയാൽ തിരികെ പോകും

ഇത്രയും പറഞ്ഞു സാം പതിയെ മയങ്ങി വീണു

എന്നാൽ കുറച്ചു നേരത്തിനുള്ളിൽ തന്നെ ആരോ വിളിക്കുന്നത് കേട്ട് സാം കണ്ണ് തുറന്നു സാം പതിയെ കണ്ണ് തിരുമി മുന്നിലേക്ക് നോക്കി കടയുടെ മുന്നിൽ അവൻ കണ്ടത് റിയയെ ആയിരുന്നു

സാം :റിയ നീ..നീയെങ്ങനെ ഇവിടെ സാം വേഗം കടക്ക് പുറത്തേക്ക് ഇറങ്ങി എന്നാൽ റിയ വേഗം മുൻപോട്ട് ഓടാൻ

💬 Comments

View all comments