Chapter Title : ദി ടൈം 2 [Fang leng]
സാം :ഹേയ് ഇവൾക്ക് പ്രാന്താ അമ്മേ
ലിസി :പ്രാന്ത് നിന്റെ മറ്റവൾക്ക്
അമ്മ :രണ്ടും മിണ്ടാതിരുന്നേ ഇനി ഇതിന്റെ പേരിൽ വഴക്ക് വേണ്ട ഞാൻ പഴം പൊരി ഉണ്ടാക്കാം നിങ്ങൾ വാ
സാം :പഴം പൊരിയോ അതൊന്നും വേണ്ട പ്രതേകിച്ച് അമ്മ കഴിക്കണ്ട
ലിസി :നിനക്ക് വേണ്ടെങ്കിൽ വേണ്ട ഞാനും അമ്മയും കഴിച്ചോളാം അമ്മ ഉണ്ടാക്കിക്കോ
സാം :മിണ്ടാതിരുന്നോ ചേച്ചി അമ്മക്ക് വയസായി വരുകയാ ഈ എണ്ണ പലഹാരരങ്ങൾ ഒന്നും കഴിക്കാൻ പാടില്ല ഇതൊന്നും ഹാർട്ടിന് നല്ലതല്ല പിന്നെ ഇന്ന് മുതൽ നമ്മൾ ഇതുപൊലുള്ള ഒന്നും വീട്ടിൽ ഉണ്ടാക്കില്ല ചിക്കനും മട്ടനും ഒന്നും വേണ്ട
ലിസി :നിനക്ക് എന്തിന്റെ കേടാടാ
സാം :അമ്മയുടെ ആരോഗ്യം നോക്കേണ്ടത് നമ്മുടെ കടമയാ പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല
ലിസി :അയ്യോ വലിയ സ്നേഹം തന്നെ ഇത് എന്തോ കാര്യം നേടാനുള്ള ഇവന്റെ അടവാ അമ്മേ
അമ്മ :മതി മതി ഇവിടെ ഒന്നും ഉണ്ടാക്കുന്നില്ല പോരെ
ലിസി :സമാദാനം ആയോടാ പിശാചേ
സാം :ആയി
സാമിനെ ദേഷ്യത്തിൽ നോക്കി കൊണ്ട് ലിസി റൂമിലേക്ക് പോകാൻ ഒരുങ്ങി
സാം :ചേച്ചി നീ ജൂണോയെ ട്യൂഷൻ എടുക്കാൻ പോകുന്നു എന്ന് കേട്ടല്ലോ
ലിസി :ഉം അവന്റെ അമ്മ വന്നു പറഞ്ഞിട്ടാ അവർക്ക് ഒരേ പേടി അവൻ പൊട്ടുമെന്ന് പിന്നെ ഞാൻ കരുതി ഒന്ന് സഹായിച്ചേക്കാമെന്ന്
സാം :അതിന് നീ പഠിപ്പിച്ചാൽ അവന്റെ ഉള്ള മാർക്ക് കൂടി പോകില്ലേ
ലിസി :പോടാ പട്ടി നീ കണ്ടോ അവൻ നിന്നെ പൊട്ടിച്ചു ക്ലാസ്സ് ഫസ്റ്റ് ആകും
സാം :ശെരി ആയിക്കോട്ടെ
കുറച്ച് സമയത്തിന് ശേഷം
"രണ്ട് പേരും വാ ചോറ് കഴിക്കാം " അമ്മ ലിസിയേയും സാമിനേയും വിളിച്ച ശേഷം ടേബിളിൽ ചോർ കൊണ്ട് വച്ചു
പെട്ടെന്ന് തന്നെ സാമും ലിസിയും അവിടെയെത്തി ശേഷം എല്ലാവരും ടേബിളിന് ചുറ്റും ഇരുന്നു കഴിക്കാൻ തുടങ്ങി
അമ്മ :എന്തടാ സാമേ നീ കഴിക്കാത്തെ നിനക്ക് കറി ഇഷ്ടമായില്ലേ
സാം :അമ്മേ എനിക്ക് വാരി തരുവോ
ലിസി :അയ്യടാ നീ എന്തടാ കൊച്ച് വാവയോ
💬 Comments
View all comments