Chapter Title : ദി ടൈം 2 [Fang leng]
ശ്രദ്ധിക്കാതെ മുൻപോട്ട് നടന്നു
സാം വേഗം തന്നെ റിയയെ കയ്യിൽ പിടിച്ചു നിർത്തി
സാം :നിക്ക് റിയ
അടുത്ത നിമിഷം റിയ സാമിന്റെ കൈ തട്ടി മാറ്റി
റിയ :ആരോട് ചോദിച്ചിട്ടാടാ മൈരേ നീ എന്റെ ദേഹത്ത് തൊടുന്നത് ക്ഷമിക്കും തോറും നീ വലിയ മറ്റവൻ ആകുകയാണോ
റിയ അലറി
സാം :സോറി റിയ ഞാൻ അറിയാതെ
സാമിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു
റിയ ഒന്നും പറയാതെ മുൻപോട്ട് നടന്നു
അല്പനേരം അത് നോക്കി നിന്ന സാം വേഗം കണ്ണ് തുടച്ചു ശേഷം റിയയുടെ അടുത്തേക്ക് ഓടി
സാം :റിയ
റിയ :നിനക്കെന്താടാ പറഞ്ഞാൽ മനസ്സിലാകില്ലേ
സാം :റിയ നമുക്ക് ഒരു ചായ കുടിച്ചാലോ
റിയ :നിനക്ക് എന്താടാ വട്ടുണ്ടോ
പെട്ടെന്നാണ് അവിടെ ചെറുതായി മഴ ചാറ്റാൻ തുടങ്ങിയത്
സാം :റിയ ദാ മഴ പെയ്യുന്നുണ്ട് നമുക്ക് കുറച്ചു നേരം ആ ചായ കടയിലോട്ട് മാറി നിൽക്കാം കുറച്ച് സമയം പ്ലീസ്
റിയ :ഞാൻ കാശോന്നും എടുത്തിട്ടില്ല
സാം :അത് സാരമില്ല എന്റെ കയ്യിലുണ്ട് ഞാൻ വാങ്ങിതരാം പ്ലീസ് റിയ ഈ ഒരു തവണ മാത്രം
റിയ :ശെരി പക്ഷെ ഞാൻ വന്നാൽ പിന്നെ നീ ഇതുപോലെ എന്റെ പുറകേ നടക്കരുത്
സാം :ശെരി സമ്മതിച്ചു
ഇത് കേട്ട റിയ പതിയെ ചായകട ലക്ഷ്യമാക്കി നടന്നു ഒപ്പം സാമും കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ ചായയും പലഹാരങ്ങളും വാങി ടേബിളിനടുത്തിരുന്നു
റിയ :ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ
സാം :ഹേയ് ഒന്നുമില്ല
💬 Comments
View all comments