0%

Chapter Title : ദി ടൈം 2 [Fang leng]

Author : Kambikathakal Read All Parts 243

കരയുന്നേ സത്യം പറ നിനക്ക് എന്താ പറ്റിയത്

സാം :അമ്മേ ഞാൻ ഒരു ചീത്ത സ്വപ്നം കണ്ടു

അമ്മ :എന്ത് ചീത്ത സ്വപ്നം

സാം :ഒരു ചീത്ത സ്വപ്നം അത്ര തന്നെ

അമ്മ :എന്തടാ സ്വപ്നത്തിൽ എനിക്ക് വല്ലതും പറ്റിയോ

പെട്ടെന്ന് തന്നെ സാം അമ്മയെ കൂടുതൽ മുറുകെ പിടിച്ചു

സാം :അമ്മേ അമ്മ ഇനി ആരോഗ്യം നന്നായി നോക്കണം വേണ്ടാത്തതൊന്നും കഴിക്കരുത് അമ്മ പോയാൽ എനിക്കും ചേച്ചിക്കും വേറേ ആരുമില്ല

ഇത് കേട്ട ലിസി വേഗം തന്നെ അവരുടെ അടുത്തേക്ക് എത്തി

ലിസി :മിണ്ടാതെ ഇരുന്നോ ചെറുക്കാ അമ്മക്ക് ഒന്നും പറ്റില്ല

ഇത് പറഞ്ഞപ്പോൾ ലിസിയുടെ കണ്ണുകളും നിറഞ്ഞിരുന്നു

അമ്മ :നീയും തുടങ്ങിയോ

ലിസി :ഇവൻ പറഞ്ഞ ഒരു കാര്യം ശെരിയാ അമ്മ ഇനി ആരോഗ്യം നോക്കണം അധികം ജോലിയൊന്നും ചെയ്യണ്ട

സാം :അതെ സ്ഥിരമായി ചെക്കപ്പ് നടത്തണം മരുന്നൊക്കെ കൃത്യമായി കഴിക്കണം

അമ്മ :മതി മതി രണ്ടും കൂടി എന്നെ ഇന്ന് തന്നെ മുകളിലോട്ട് പറഞ്ഞു വിടുമെന്ന് തോന്നുന്നല്ലോ

"അമ്മേ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ "

ലിസി അമ്മയോടായി പറഞ്ഞു

അമ്മ :ഹോ എന്റെ മക്കൾക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു

ലിസി :ഇത് സ്നേഹം കൊണ്ടൊന്നുമല്ല അമ്മ പോയാൽ ഈ പൊട്ടനെ ഞാൻ നോക്കേണ്ടി വരില്ലേ അത് കൊണ്ടാ

സാം :ടീ പട്ടി നിന്നെ..

*********************************************

കുറച്ച് സമയത്തിന് ശേഷം സാം തന്റെ റൂമിൽ

"ഹോ ഇതൊക്കെ സത്യമാണ് എല്ലാം സത്യമാണ് ഞാൻ തിരിച്ചെത്തി "

സാം പതിയെ തന്റെ റൂമിന് ചുറ്റും കണ്ണോടിച്ചു

"ഈ വീടും റൂമും എന്നും എനിക്ക് സ്പെഷ്യൽ ആണ് ഒരുപാട് വിലയുള്ള പല ഫ്ലാറ്റുകളിലും വീടുകളിലും ഞാൻ താമസ്സിച്ചു എന്നാൽ ഇവിടെ കിട്ടിയ സന്തോഷം എനിക്ക് ഒരിടത്തും കിട്ടിയിട്ടില്ല "

സാം തന്റെ ബെഡിൽ പതിയെ കയ്യോടിച്ചു

"എന്റെ ബെഡ്ഡ് ഒരു നീണ്ട യാത്രക്ക് ശേഷം നിന്റെ അടുത്തേക്ക് ഞാൻ വീണ്ടും എത്തി ഇന്നെനിക്ക് സുഖമായി ഉറങ്ങണം "

ഇത്രയും പറഞ്ഞു സാം പതിയെ ബെഡിലേക്ക്

💬 Comments

View all comments