0%

Chapter Title : ദി ടൈം 2 [Fang leng]

Author : Kambikathakal Read All Parts 234

തരാൻ പറഞ്ഞപ്പോൾ വലിയ അഹങ്കാരം ആയിരുന്നില്ലേ ഇപ്പോൾ എന്റെ അമ്മയോട് നിന്റെ ചേച്ചി തന്നെ പറഞ്ഞതാ എനിക്ക് ട്യൂഷൻ എടുക്കാം എന്ന് ഇനി പഠിച്ചു പഠിച്ചു എനിക്ക് ക്ലാസ്സ്‌ ഫസ്റ്റ് ആകണം നിന്നെ തോൽപ്പിക്കണം അതാണ്‌ എന്റെ അന്ത്യാഭിലാഷം

ഇത് കേട്ട സാം ജൂണോയെ തന്നെ സൂക്ഷിച്ചു നോക്കി

ജൂണോ :എന്തിനാടാ ഇങ്ങനെ നോക്കുന്നേ

സാം :അളിയാ നീ എനിക്ക് കുറേ ഉപദേശം തന്നതല്ലേ അതുകൊണ്ട് ഒരു കാര്യം ഞാൻ പറയാം

ജൂണോ :എന്ത് കാര്യം

സാം :നാശത്തിലേക്കാണ് മോനേ നിന്റെ പോക്ക്

ജൂണോ :പോടാ കോപ്പേ നെഗറ്റീവ് അടിക്കാതെ

ഇത്തരം കാര്യങ്ങൾ പറഞ്ഞു ഇരുവരും സ്കൂൾ ഗ്രൗണ്ടിനടുത്തേക്ക് എത്തി പെട്ടന്നാണ് അവരുടെ നേർക്ക് രാഹുലും ഗ്യാങ്ങും നടന്നു വന്നത്

ജൂണോ :അളിയാ രാഹുൽ ഓടിക്കോ

ഇത്രയും പറഞ്ഞു ജൂണോ പുറം തിരിഞ്ഞോടി

സാം :മൈര് തനി സ്വഭാവം കാണിച്ചു

പെട്ടന്നാണ് രാഹുലും പിള്ളേരും സാമിനരികിലേക്ക് എത്തിയത്

സാം :വഴീന്ന് മാറ് എനിക്ക് പോണം

രാഹുൽ :മാറാല്ലോ അതിനെന്താ പക്ഷെ നിനക്കുള്ളത് തന്നതിന് ശേഷം

സാം :എനിക്ക് പിള്ളേരോട് കളിച്ചു കളയാൻ സമയമില്ല നീ മാറിക്കേ

രാഹുൽ :ഈ മൈര് ഇന്ന് ചാവും

ഇത്രയും പറഞ്ഞു രാഹുൽ സാമിന്റെ കുത്തിന് പിടിച്ചു

രാഹുൽ :ടാ സോഡാകുപ്പി പോലയാടി മോനേ നീ വലിയ മറ്റവൻ ആകാൻ നോക്കുവാണോടാ ഇന്നത്തെ നിന്റ ഷോ എനിക്കങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു അത്തിനുള്ള സമ്മാനവും കൊണ്ട് നിന്നെ ഞാൻ തിരക്കാൻ തുടങ്ങിയിട്ട് എത്ര സമയം ആയെന്ന് അറിയാമോ

പെട്ടെന്ന് തന്നെ സാം എന്തോ ഓർത്തു ശേഷം പതിയെ രാഹുലിന്റെ കൈ ദേഹത്തു നിന്ന് വിടൂവിച്ചു ശേഷം തന്റെ വാച്ചിൽ സമയം നോക്കി

രാഹുൽ :എന്താടാ നിന്റെ മരണ സമയം നോക്കുവാണോ

സാം :ഹേയ് നിന്റെ സമയം ഒട്ടും ശെരിയല്ല അതല്ലേ ഈ സമയം ഈ സ്ഥലത്ത്‌ തന്നെ വന്നത്

രാഹുൽ :എന്താടാ കോപ്പേ പിച്ചും പേയും പറയുന്നത്

അടുത്ത നിമിഷം സാം രാഹുലിനെ പിടിച്ചു വലതു വശത്തുള്ള ജനാലക്ക് നേരേ നിർത്തി

രാഹുൽ :എന്താടാ നീ

💬 Comments

View all comments