0%

Chapter Title : ദി ടൈം 2 [Fang leng]

Author : Kambikathakal Read All Parts 235

ചെയ്യുന്നേ

സാം :കുറച്ച് നേരം കൂടി 3,2,1

അടുത്ത നിമിഷം ഗ്രൗണ്ടിൽ നിന്ന് ഉയർന്നു വന്ന ഒരു ഫുട്ബോൾ രാഹുലിന്റെ മുഖത്തേക്ക് വന്നിടിച്ചു

"അമ്മേ " രാഹുൽ മൂക്കും പൊത്തി താഴേക്കു വീണു

സാം :ഹോ എന്റെ ഓർമശക്തി അപാരം തന്നെ സ്കൂലെ ജനലും സംരക്ഷിച്ചു അവനിട്ടു പണിയും കൊടുത്തു അപ്പോൾ എനിക്ക് കാര്യങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും ഹ ഹ ഇനി അങ്ങോട്ട് ഈ സാമിന്റെ സമയമാ

ഇത്രയും പറഞ്ഞു കൊണ്ട് സാം ക്ലാസ്സിലേക്ക് നടന്നു

വൈകുന്നേരം സ്കൂൾ ടൈമിന് ശേഷം സാം സ്കൂൾ ഗേറ്റിന് മുൻപിൽ

"അവളെ കാണുനില്ലല്ലോ നേരം കുറേ ആയല്ലോ അവളിത് എവിടെ പോയി "

പെട്ടെന്നാണ് റിയ അവിടേക്ക് നടന്നു വന്നത്

സാം :ഇത് എവിടെയായിരുന്നു കാത്ത് നിന്ന് മനുഷ്യന്റെ കാല് ഒടിഞ്ഞു

റിയ :നിനക്ക് എന്നെ വിടാൻ ഉദ്ദേശം ഇല്ല അല്ലേ

സാം :അത് ഞാൻ നേരത്തേ പറഞ്ഞല്ലോ എന്ത് വന്നാലും ഞാൻ നിന്റെ അടുത്ത് തന്നെ ഉണ്ടാകുമെന്ന് ഇത് എനിക്ക് രണ്ടാമത് കിട്ടിയ ചാൻസ് ആണ് ഞാൻ അത് നഷ്ടപെടുത്തില്ല

റിയ :ഹോ തുടങ്ങിയല്ലോ പിച്ചും പേയും നീ എന്തെങ്കിലും വലിച്ചു കേറ്റിയിട്ടുണ്ടോടാ എന്തെങ്കിലും ആകട്ടെ എനിക്കെന്താ

ഇത്രയും പറഞ്ഞു റിയ മുൻപോട്ട് നടന്നു സാം പുറകേയും പെട്ടന്ന് തന്നെ റിയ അവിടെ നിന്നു ശേഷം സാമിനെ നോക്കി

റിയ :ഇങ്ങനെ എന്റെ പുറകേ നടക്കരുത്

സാം പെട്ടെന്ന് തന്നെ റിയയുടെ അടുത്തേക്ക് എത്തി

സാം :നിന്റെ പുറകേ നടക്കാനല്ല കൂടെ നടക്കാനാണ് എനിക്കിഷ്‌ടം

റിയ പെട്ടെന്ന് തന്നെ സാമിനെ സൂക്ഷിച്ചു നോക്കി

സാം :എന്താ ഡയലോഗ് കൊള്ളില്ലേ

ഇത് കേട്ട റിയ പതിയെ ചിരിച്ചു

സാം :ഹോ ചിരിച്ചല്ലോ ബാംഗ്ലൂർ ഡെയ്‌സിന് നന്ദി

റിയ :ബാംഗ്ലൂർ ഡെയ്സൊ

സാം :അതൊക്കെ ഭാവിയിലെ കാര്യങ്ങളാ

റിയ :വീണ്ടും തുടങ്ങി

റിയ പതിയെ മുൻപോട്ട് നടന്നു ഒപ്പം സാമും

സാം :(എങ്ങനെയെങ്കിലും ഇവളുടെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കണം എങ്കിൽ മാത്രമേ എനിക്കിവളെ രക്ഷിക്കാനാകു പക്ഷെ ഞാൻ എങ്ങനെ അത് കണ്ടെത്തും

💬 Comments

View all comments