0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 366

നോക്കിയില്ല അവസാനം ഒരുത്തി സെറ്റായി വന്നതായിരുന്നു ചേച്ചിയുടെ പുന്നാര അനിയൻ കാരണം അതും പോയി "

ഇത് കേട്ട് ലിസി പതിയെ ചിരിച്ചു

"ചിരിച്ചോ ചിരിച്ചോ അല്ലെങ്കിലും ഞാൻ കോമഡി പീസ് അല്ലേ "

"ഒന്ന് പോടാ നീ പൊളിയാ ജൂണോ "

"ചേച്ചി ബസ് സ്റ്റോപ്പ്‌ എത്തി "

ജൂണോ പതിയെ ലിസിയുമായി ബസ് സ്റ്റോപ്പിനുള്ളിലേക്ക് കയറി ശേഷം അവളെ പതിയെ അവിടെ ഇരുത്തി

"ഇവിടെ വേറേ ആരെയും കാണുന്നില്ലല്ലോ ചേച്ചി ആർക്കും ബസിലൊന്നും പോണ്ടേ "

"ഇവിടെ വന്നിരിക്കെടാ നടന്നു ക്ഷീണിച്ചതല്ലേ "

ഇത് കേട്ട ജൂണോ പതിയെ ലിസിയുടെ അടുത്തിരുന്നു

"സോറിടാ നീ നല്ല കഷ്ടപ്പെട്ടു അല്ലേ "

"സാം തന്നിട്ടുള്ള പണികൾ വച്ച് നോക്കുമ്പോൾ ഇത് ഒന്നുമല്ല, അല്ല ചേച്ചി എന്നോട് ലൈൻ ഉണ്ടോന്ന് ചോദിച്ചല്ലോ ചേച്ചിയുടെ കാര്യം പറ ഞാൻ സാമിനോട് പറയില്ല "

"ഹേയ് അങ്ങനെയൊന്നുമില്ലെടാ "

"ചുമ്മാ പറയാതെ ചേച്ചി സത്യം പറ "

"അങ്ങനെ ചോദിച്ചാൽ എനിക്ക് ഒരാളെ ഇഷ്ടമാണ് "

"അതല്ലേ ഞാൻ പറഞ്ഞത് ഇനി പറ ആരാ ആള് "

"ആള്ക്ക് എന്നെക്കാൾ പ്രായം കുറവാണ് "

"അമ്മോ ചേച്ചി.."

"എന്തടാ വല്ല പ്രശ്നവും ഉണ്ടോ "

"ഹേയ് ഇല്ല അതൊക്കെ ചേച്ചിയുടെ ഇഷ്ടമല്ലേ ഇനി ആളാരാണെന്ന് പറ "

"അത് സാമിന്റെ ഒരു കൂട്ടുകാരനാടാ എനിക്ക് കുഞ്ഞിലേ മുതൽ അറിയാം വീട്ടിലൊക്കെ വരാറുണ്ട് ആദ്യമൊക്കെ അനിയനെ പോലെയായിരുന്നു പിന്നെ എന്തോ അവനോട് ഒരു ഇഷ്ടം തോന്നിതുടങ്ങി "

"ദൈവമേ ഏതാ അവൻ ഞാൻ അറിയാത്ത ഒരു കൂട്ടുകാരൻ അവൻ ആള് കൊള്ളാമല്ലോ സാമിന് അറിയാമോ "

"ഇല്ല സാമിന് മാത്രമല്ല ഞാൻ പറഞ്ഞ ആളിനും അറിയില്ല "

"അപ്പോൾ അവനോടും പറഞ്ഞിട്ടില്ലേ എന്നാലും അതാരാ "

"ജൂണോ നിനക്ക് സത്യമായും ആളെ മനസ്സിലായില്ലേ "

"ഇല്ല ചേച്ചി "

പെട്ടെന്നാണ് അവിടേക്ക് ബസ് വന്നത്

"ജൂണോ ദാ ബസ് വന്നു നമുക്ക് പോകാം "

ലിസി ജൂണോയോടായി പറഞ്ഞു ശേഷം ഇരുവരും ബസിലേക്ക്

💬 Comments

View all comments