Chapter Title : ദി ടൈം 5 [Fang leng] [Climax]
തന്നെ റോഡിന്റെ സൈഡിലേക്ക് മാറിന്ന് ലിസി ഛർദിക്കാൻ തുടങ്ങി ജൂണോ വേഗം തന്നെ ലിസിയുടെ അടുത്തേക്ക് എത്തി അവളുടെ മുതുക് തടകാൻ തുടങ്ങി
"ആ ചായയും വടയും പിടിച്ചു കാണില്ല ഇപ്പോൾ എങ്ങനെയുണ്ട് ചേച്ചി "
ലിസി കൂടുതൽ ഛർദിക്കാൻ തുടങ്ങി
"ദൈവവമേ പ്രശ്നമായല്ലോ "
ജൂണോ കൂടുതൽ വേഗത്തിൽ മുതുക് തടകി
"മതി ജൂണോ എനിക്ക് കുഴപ്പമില്ല "
ലിസി പതിയെ നിവർന്നു നിന്നുകൊണ്ട് പറഞ്ഞു
ജൂണോ വേഗം തന്നെ തന്റെ സൈക്കിൾ ലോക്ക് ചെയ്ത ശേഷം ലിസിയുടെ അടുത്തേക്ക് എത്തി
"ചേച്ചിക്ക് നടക്കാൻ പറ്റുവോ "
"ഇല്ലെടാ വല്ല വണ്ടിയും വരുന്നത് വരെ നമുക്ക് ഇവിടെ നിൽക്കാം എനിക്ക് ഒട്ടും വയ്യ "
"ശെരി ചേച്ചി എന്റെ തോളിൽ കയറിക്കൊ ബസ് സ്റ്റോപ്പ് വരെ ഞാൻ കൊണ്ട് പോകാം "
"നിനക്കെന്താടാ ജൂണോ എനിക്ക് നല്ല വെയിറ്റുണ്ട് "
"സാരമില്ല ചേച്ചി ഇവിടെ നിന്നാൽ നമുക്ക് ഒരു വണ്ടിയും കിട്ടാൻ പോകുന്നില്ല അടുത്ത ബസ് വരുന്നതിനു മുൻപ് നമുക്ക് ആ ബസ് സ്റ്റോപ്പിൽ എത്തണം ചേച്ചി വന്ന് കയറിക്കെ "
ജൂണോ നിലത്ത് താഴ്ന്നിരുന്നുകൊണ്ട് ലിസിയോട് പറഞ്ഞു
"ടാ അപ്പോ സൈക്കിളോ "
"ഞാൻ ലോക്ക് ചെയ്തിട്ടുണ്ട് നാളെ വന്നെടുക്കാം "
ഇത് കേട്ട ലിസി പതിയെ ജൂണോയുടെ അടുത്തേക്ക് എത്തി
"ഞാൻ കയറുവാണെ "
ഇത്രയും പറഞ്ഞു അവൾ പതിയെ ജൂണോയുടെ പുറത്തേക്കു കയറി
"അമ്മോ.. "ജൂണോ പതിയെ ലിസിയുമായി എഴുന്നേറ്റു
"എന്താടാ നിനക്ക് പറ്റുന്നില്ലേ "
"സാരമില്ല ചേച്ചി കുറച്ച് ദൂരമല്ലേ ഉള്ളു "
ഇത്രയും പറഞ്ഞു ജൂണോ മുന്നോട്ടേക്കു നടന്നു
അല്പസമയത്തിനു ശേഷം " കുഴപ്പം വല്ലതും ഉണ്ടോടാ ജൂണോ "
"ഇല്ല ചേച്ചി ചേച്ചിക്ക് എങ്ങനെയുണ്ട് "
"കുറവുണ്ടെടാ വേണമെങ്കിൽ ഞാൻ നടക്കാം "
"വേണ്ട നമ്മൾ ഇപ്പോ എത്തും "
"ടാ ജൂണോ നമ്മുടെ സാമിനു വരെ ലൈനായി നിനക്ക് ആരുമില്ലേടാ "
ലിസി ജൂണോയോടായി ചോദിച്ചു
"ഇല്ല ചേച്ചി എത്ര എണ്ണത്തിന്റെ പുറകേ നടന്നതാ ഒരുത്തിയും തിരിഞ്ഞു
💬 Comments
View all comments