0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 968

ബോട്ടിനു മുകളിൽ എത്തി

"നല്ല കാറ്റുണ്ട് അല്ലേ സാം "

"ഉം കൊള്ളാം ഞാൻ കരുതിയതിനേക്കാൾ സൂപ്പർ ആയിട്ടുണ്ട് "

"സാം ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല ഞാൻ ഇന്ന് അത്രയും ഹാപ്പിയാണ്‌ "

അവർ പിന്നെയും ഓരോന്ന് പറഞ്ഞു സമയം കളഞ്ഞു അങ്ങനെ സമയം സന്ധ്യയോടടുത്തു

"റിയാ ദേ നോക്ക് ഞാൻ പറഞ്ഞില്ലെ വൈകുന്നേരം ഇവിടം കാണാൻ കൂടുതൽ ഭംഗിയുണ്ടാകുമെന്ന് "

ചുമന്ന ആകാശത്തിനു കീഴിലെ കായൽ ചൂണ്ടി കാണിച്ചുക്കൊണ്ട് സാം പറഞ്ഞു

"ശെരിയാ സാം ഇവിടം കൂടുതൽ സുന്ദരമായിട്ടുണ്ട് "

ഇത്രയും പറഞ്ഞു റിയാ സാമിനോട്‌ കൂടുതൽ ചേർന്നു നിന്നു റിയയുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം സാം പതിയെ തന്റെ ചുണ്ടുകൾ അവളുടെ മുഖത്തിനു നേര കൊണ്ടു പോയി ഇത് കണ്ട റിയ പെട്ടെന്ന് തന്നെ സാമിനെ വിട്ടുമാറി നിന്നും

"സോറി റിയാ ഞാൻ പെട്ടെന്ന് ഇനി ഉണ്ടാകില്ല സത്യം "

ഇത് കേട്ട റിയ വീണ്ടും സാമിനടുത്തേക്കു വന്നു

"കണ്ണടക്ക് "

"എന്തിനാ ഞാൻ സോറി പറഞ്ഞില്ലേ "

"അടക്ക് സാമേ "

"(ദൈവമേ ഇവൾ എന്തിനുള്ള പുറപ്പാടാ )"

സാം ചെറിയ ഭയത്തോടെ തന്റെ കണ്ണുകൾ അടച്ചു അടുത്ത നിമിഷം റിയ സാമിന്റെ ചുണ്ടുകളിൽ മുത്തമിട്ടു ശേഷം പെട്ടെന്ന് തന്നെ മുന്നിലേക്ക് മാറി തിരിഞ്ഞു നിന്നും

സാം പതിയെ തന്റെ കണ്ണുകൾ തുറന്നു ശേഷം തന്റെ ചുണ്ടുകളിൽ തൊട്ടുനോക്കി

"റിയാ.. റിയാ.."

സാം പതിയെ തിരിഞ്ഞു നിന്നിരുന്ന റിയയെ വിളിച്ചു എന്നാൽ റിയ അത് കേൾക്കാത്ത മട്ടിൽ നിന്നു

💬 Comments

View all comments