Chapter Title : ദി ടൈം 5 [Fang leng] [Climax]
അമ്മുവിനെ ഇന്ന് മേഴ്സി കില്ലിന് വിധയയാക്കുവാൻ പോകുകയാണ് "
"നിങ്ങൾ എന്താ പറയുന്നേ അമ്മുവിന്റെ അമ്മ ഇതിന് സമ്മതിച്ചോ "
"സമ്മതിച്ചു ഇനി ഒരു പ്രതീക്ഷയും വേണ്ട എന്നാ ഡോക്ടർ അവരോട് പറഞ്ഞത് ഒടുവിൽ തന്റെ മകളെ അധികം കഷ്ടപെടുത്താതെ മടക്കിയയക്കാൻ അവരും തീരുമാനിച്ചു "
"ഇല്ല ഇത് നടക്കാൻ പാടില്ല "
"ഇനി ഒന്നും ചെയ്യാനില്ല സാം എല്ലാം തീരുമാനിച്ചു കഴിഞ്ഞു ഇന്ന് 12:00 മണിക്കാണ് മെഴ്സി കില്ലിംഗ് തീരുമാനിച്ചിരിക്കുന്നത് എനിക്കും വിഷമമുണ്ട് പക്ഷെ ആ കുട്ടിയെ ഇനിയും കഷ്ടപെടുത്താതിരിക്കുന്നതല്ലേ നല്ലത് "
"(ഇല്ല റിയ അതറിഞ്ഞാൽ അവളിന്ന് ഹോസ്പിറ്റലിലേക്ക് പോകും എന്നല്ലെ പറഞ്ഞിരുന്നത് ) ഹലോ സിസ്റ്റർ റിയ അവിടേക്ക് വന്നിരുന്നോ "
"ഏത് എപ്പോഴും അമ്മുവിനെ കാണാൻ വരുന്ന ആ കുട്ടിയാണോ "
"അതെ അവൾ തന്നെ "
"ഇല്ല സാം അവൾ ഇതുവരെ വന്നിട്ടില്ല അവൾ ഒന്നും അറിഞ്ഞു കാണില്ല "
"സിസ്റ്റർ എനിക്ക് വേണ്ടി ഒരു സഹായം കൂടി ചെയ്യണം അവൾ അവിടേക്കു വന്നാൽ ഈ വിവരം അറിയാതെ നോക്കണം പിന്നെ അവൾ അറിഞ്ഞാൽ അവളെ അവിടെ തന്നെ പിടിച്ചു നിർത്തണം ഞാൻ ഉടനെ അവിടെയെത്തും "
ഇത്രയും പറഞ്ഞു സാം ഫോൺ കട്ട് ചെയ്തു
"ഇല്ല അപ്പോൾ റിയ അന്ന് ജീവൻ അവസാനിപ്പിച്ചതിന് കാരണം ഇതായിരുന്നോ ഇതിനെ കുറിച്ച് ഞാൻ എന്താ ചിന്തിക്കാതിരുന്നത് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം അവളിതറിയുന്നതിന് മുൻപ് തന്നെ "
ശേഷം സാം തന്റെ ഫോണെടുത്ത് റിയയെ വിളിച്ചു
"ആ.. അവൾ ഫോൺ എടുക്കുന്നില്ലല്ലോ
💬 Comments
View all comments