0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 993

"

സാം വേഗം തന്നെ വീടിനു പുറത്തേക്ക് ഓടി

"അളിയാ എങ്ങോട്ടാടാ "

പെട്ടെന്നാണ് ജൂണോ അവിടേക്ക് എത്തിയത്

"ഒന്നും പറയാൻ സമയമില്ല റിയ അപകടത്തിലാണ് "

ഇത്രയും പറഞ്ഞു സാം അവിടെ നിന്നോടി

"നിൽക്കെടാ ഞാനും വരുന്നു "

*********************************************

അല്പസമയത്തിനുള്ളിൽ തന്നെ സാം ഹോസ്പിറ്റലിനുള്ളിലേക്ക് എത്തി ശേഷം അമ്മുവിനെ കിടത്തിയിരിക്കുന്ന റൂമിനരികിലേക്ക് നടന്നു ആ റൂമിനു മുന്നിൽ ഒട്ടനവധി ആളുകൾ നിൽപ്പുണ്ടായിരുന്നു അവർ എല്ലാവരും അമ്മുവിന്റെ അമ്മയെ ചേർത്ത് നിർത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്

സാം വേഗം തന്നെ അമ്മുവിന്റെ അമ്മയുടെ അടുത്തേക്ക് എത്തി

"ആന്റി എനിക്ക് ആന്റിയോട് കുറച്ചു നേരം ഒന്ന് സംസാരിക്കണം "

"നീ ആരാ എന്തിനാ എന്നോട് സംസാരിക്കുന്നത് "

ഇടറുന്ന ശബ്ദത്തിൽ അവർ അവനോട് ചോദിച്ചു

"ഞാൻ.. ഞാൻ റിയയുടെ ഫ്രണ്ടാണ് പ്ലീസ് ആന്റി എനിക്കോന്ന്.."

എന്നാൽ റിയയുടെ പേര് കേട്ടയുടനെ അവരുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു

"നീ അവളുടെ കൂട്ടുകാരനാണോ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് കുറച്ചു മുൻപ് അവൾ വന്ന് കാണിച്ചു കൂട്ടിയതിന്റെ ബാക്കി കാണിക്കാനാണോ എന്റെ മോളെ സമാധാനമായി മരിക്കാൻ പോലും നിങ്ങൾ അനുവദിക്കില്ലെ "

"റിയ റിയ ഇവിടെ വന്നിരുന്നോ "

പെട്ടെന്നാണ് അങ്ങോട്ടെക്കു നടന്നു വരുന്ന സിസ്റ്ററിനെ സാം കണ്ടത് സാം വേഗം തന്നെ അവരുടെ അടുത്തേക്ക് എത്തി

"സിസ്റ്റർ റിയ ഇവിടെ വന്നിരുന്നോ "

"സാം നീ വിളിച്ചതിനു പിന്നാലെ അവളിവിടെ എത്തി കൂടാതെ എല്ലാ വിവരവും അറിയുകയും ചെയ്തു കുറച്ചു മുൻപ് വരെ ഇവിടെ വലിയ ബഹളമായിരുന്നു അവൾ

💬 Comments

View all comments